|    Jan 19 Thu, 2017 1:49 am
FLASH NEWS

കറുത്ത മഞ്ഞ്

Published : 19th November 2015 | Posted By: G.A.G

സിറിയന്‍ കഥ

സക്കറിയ താമര്‍
തെരുവിലേക്ക് നോട്ടമയച്ചുകൊണ്ട് യൂസഫ് ജനല്‍പാളിയില്‍ നെറ്റിയമര്‍ത്തി നിന്നു. മഞ്ഞില്‍ മുങ്ങിയ ഒരു കറുത്ത റോസ് പുഷ്പംപോലെ പുറത്ത് രാത്രി.യൂസഫിന്റെ ഉമ്മ സ്റ്റൗവില്‍ ചായക്ക് വെള്ളം വെച്ചു. karutha-mnjuഅത് നോക്കി പിതാവ് നിശബ്ദം ഇരിപ്പുറപ്പിച്ചു. ശോകത്തിന്റെയും അടക്കിയ വെറുപ്പിന്റെയും മുദ്രകള്‍ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു.പൂച്ച തന്റെ കാലുകളില്‍ മുട്ടിയുരുമ്മന്നത് യൂസഫിനെ അലോസരപ്പെടുത്തി. വെറുപ്പോടെ അവന്‍ അതിനെ ചവിട്ടിമാറ്റി. അത് സ്റ്റൗവിനരികില്‍ ചുരുണ്ടു കൂടി മയക്കത്തിലമര്‍ന്നു.തണുത്ത ചില്ലില്‍ നെറ്റിയമര്‍ത്തിനിന്ന യൂസഫിന്റെ മനസ്സിലേക്ക് ഒളിച്ചോടിപ്പോയ തന്റെ സഹോദരിയുടെ മുഖം കടന്നു വന്നു. എപ്പോഴും പുഞ്ചിരിക്കുന്ന ശാന്തയായ പെണ്‍കുട്ടി. “അവളെ കണ്ടെത്തിയാല്‍ ഞാനവളെ കൊല്ലും. അവളുടെ തലപൊളിക്കും…” അയാള്‍ തന്റെ മനസ്സില്‍ കുറിച്ചിട്ടു.“നിന്ന് ക്ഷീണിച്ചോനീ…?” വാപ്പ ചോദിച്ചു.

മറുപടി പറയാതെ യൂസഫ് നിശബ്ദം നിന്നു. നിശബ്ദത ഭഞ്ജിച്ച്‌കൊണ്ട് ഉമ്മ തിടുക്കത്തില്‍ അറിയിച്ചു.ഇന്നലെ നടന്ന കാര്യം ഞാന്‍ പറയാന്‍ മറന്നു.

ഞാനവളെ കണ്ടു…”യൂസഫ് ആശ്ചര്യത്തോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കി. പഴകിയ വീടിന്റെ കല്‍മതിലുകളുടെ വിടവുകള്‍ക്കുള്ളില്‍ ഒളിച്ചു കഴിയുന്ന അണലിയെ അവര്‍ കണ്ടിട്ടുണ്ടാവുമെന്ന് അയാള്‍ക്ക് ഉടന്‍ മനസ്സിലായി. കറുത്ത, മിനുസ്സമുള്ള അണലി മുറ്റത്ത് ഇഴയുന്നത് നിലാവില്‍ മനക്കണ്ണാല്‍ അയാള്‍ കണ്ടു.എന്തൊരു ഭംഗിയായിരുന്നു അവള്‍ക്ക്! ഒരു രാജ്ഞിയെപോലെ” ഉമ്മ പറഞ്ഞു.

അയാളുടെ മനസ്സില്‍ പഴയ ഒരു ക്രോധം ഉയര്‍ന്നു. വാപ്പയുടെ നേര്‍ക്കു തിരിഞ്ഞു. അയാള്‍ പറഞ്ഞു:അവള്‍ നമ്മെ ഉപദ്രവിക്കും. നമുക്ക് അതിനെ ഒഴിവാക്കേണ്ടതുണ്ട്.”ഞാന്‍ ജനിക്കും മുമ്പേ അവളീ വീട്ടിലുണ്ട്. ശല്യപ്പെടുത്തുന്നവരെ മാത്രമേ അവള്‍ ഉപദ്രവിക്കൂ. ഒരാളെയും ഇതുവരെ ഉപദ്രവിച്ചിട്ടുമില്ല.” ഇത് പറയുമ്പോള്‍ നിഗൂഢമായ ഒരാഹ്ലാദം അയാളുടെ കണ്ണുകളെ പ്രകാശഭരിതമാക്കിയിരുന്നു.തന്റെ വെറുപ്പ് അണലി മനസ്സിലാക്കിയിട്ടുണ്ടാവുമെന്ന് യൂസഫിനുറപ്പായിരുന്നു.

തന്റെ നേര്‍ക്ക് ഇഴഞ്ഞുവന്ന് തന്നെ നശിപ്പിക്കാനുള്ള ഒരവസരത്തിന് മാത്രമാണ് അത് കാത്തിരുന്നത്. സിമന്റും കമ്പിയും ഉപയോഗിച്ച് പണിത വെള്ള പൂശിയ പുതിയ ഒരു വീട്ടിലേക്ക് താമസം മാറാന്‍ പലപ്പോഴും അയാള്‍ വാപ്പയോട് പറഞ്ഞെങ്കിലും അദ്ദേഹമത് പിടിവാശിയോടെ നിരസിക്കും.ഞാന്‍ ഇവിടെയാണ് ജനിച്ചത്… മരിക്കുന്നതു ഇവിടെ തന്നെ…”വെറുപ്പോടെ അയാള്‍ വാപ്പയുടെ മുഖം നിരീക്ഷിച്ചു. വൃദ്ധന്‍ ചുമച്ചു കൊണ്ട് ഗൂഢാര്‍ത്ഥം കലര്‍ത്തി പറഞ്ഞു: “നിനക്കു പറ്റുമെങ്കില്‍ അവളെ കണ്ടെത്തി കൊന്നുകളയൂ…” യൂസഫ് സ്വയം പറഞ്ഞു.

“അവളെ ഞാന്‍ കണ്ടെത്തും… അവള്‍ക്ക് എന്നില്‍ നിന്നും രക്ഷപ്പെടാനാവില്ല…” രോഷത്തോടെ ജനലരികിലുള്ള ഒഴിഞ്ഞ കസേരയിലേക്കു അയാള്‍ കണ്ണയച്ചു.

karutha-mnju1വൈകുന്നേരം അയാളുടെ സഹോദരി കളിചിരിയോടെ പൂച്ചയെ ലാളിച്ച് അതിലിരിക്കുക പതിവായിരുന്നു… അവള്‍ ഇപ്പോള്‍ എവിടെയാണ്?”പുകവലിക്കാനുള്ള ആഗ്രഹം അയാളിലുയര്‍ന്നു. വാപ്പയുടെ സാന്നിദ്ധ്യത്തില്‍ പുകവലിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ അയാള്‍ പുറത്തേക്ക് പോകാന്‍ തിരിഞ്ഞു.

വാപ്പ ആരാഞ്ഞു. നീ എവിടെ പോവുന്നു?”ഞാന്‍ ക്ഷീണിച്ചു… കിടക്കാന്‍ പോകുന്നു…”പാവം പയ്യന്‍! എങ്ങിനെ ക്ഷീണിക്കാതിരിക്കും? ദിവസവും കല്ലുടയ്ക്കുന്നുണ്ടോ നീ? പറയൂ… നിനക്ക് ഒരു ജോലി കണ്ട് പിടിച്ചുകൂടേ? അവനു സുഖമില്ല…” ഉമ്മ തടഞ്ഞു “അവനെ നോക്കൂ… എങ്ങിനെ വിളറി അസുഖം ബാധിച്ച പോലെ അവനിരിക്കുന്നുവെന്ന്”താന്‍ ഭയപ്പെട്ട നിമിഷം അടുത്തെത്തിയെന്ന് യൂസഫിന് മനസ്സിലായി.നിന്നെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്” വാപ്പ അലറി.

നീയൊരുത്തിയാണ് കുട്ടികളെ വഷളാക്കിയത്. ചെറുക്കന് ചുമ്മാ തീറ്റയും ഉറക്കവും… പെണ്‍കുട്ടി വീട്ടില്‍നിന്നും ഓടിപ്പോവുക… ഭാര്യക്ക് അയല്‍പക്കക്കാരുമായി പരദുഷണം പറയുക… ഞാന്‍… ഞാനാവട്ടെ കഴുതയെ പോലെ പണിയെടുക്കുന്നു…”ഇങ്ങിനെ അലറാതെ… അയല്‍പക്കക്കാര്‍ കേള്‍ക്കും” ഭാര്യ അഭ്യര്‍ത്ഥിച്ചു.എന്റെ ഇഷ്ടം പോലെ ഞാന്‍ അലറും” “ഓ… പടച്ചവനേ… അവസാനകാലത്ത് നാണം കെടാനായി ഞാനെന്ത് കുറ്റം ചെയ്തു?”അവര്‍ പുറപ്പെട്ടു പോയത് പോലീസില്‍ അറിയിക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ!” ഭാര്യ ചോദിച്ചു.

അവളെ തനിച്ചാക്കാന്‍ നീ അനുവദിക്കരുതായിരുന്നു.

വീടുവിട്ട് അയല്‍പക്കങ്ങളിലേക്ക് നീ പോയില്ലായിരുന്നുവെങ്കില്‍ അവള്‍ പുറപ്പെട്ട് പോകില്ലായിരുന്നു. എന്ത് കൊണ്ട് നീ അവളെ ഒപ്പം കൂട്ടിയില്ല.?”കൊള്ളാം… പാവം കുട്ടി… വീടുമുഴുവന്‍ തുടച്ച് വ്യത്തിയാക്കി വശംകെട്ടിരുന്നു”പാവം കുട്ടി! പാവം കുട്ടിയുടെ കഴുത്ത് അരിയുകയാണ് വേണ്ടത്. അവളുടെ സ്വന്തക്കാരും ബന്ധുക്കളുമൊക്കെ അവള്‍ വീട്ടിലില്ലെന്ന് അറിയുമ്പോള്‍ അവരോട് നമ്മള്‍ എന്താണ് പറയാന്‍ പോകുന്നത്? അവളുടെ ഉമ്മ അയല്‍പ്പക്കത്തായിരുന്നപ്പോള്‍ തന്റെ സാധനങ്ങളെല്ലാം പെറുക്കിയെടുത്ത് വീട് വിട്ട് ഇറങ്ങിയെന്ന്. എവിടെയാണ് പോയതെന്ന് നമുക്ക് അറിയില്ലെന്നും പറയാനാണോ നീ ആഗ്രഹിക്കുന്നത്?

”അദ്ദേഹം യൂസഫിന്റെ നേര്‍ക്ക് തിരിഞ്ഞു. “നീ അവളെ അന്വേഷിക്കൂ… എത്രപാട്‌പെട്ടും കണ്ടു പിടിച്ച് ആ പന്നിയുടെ കഴുത്ത് അറക്കൂ…”കുട്ടിയായിരുന്നപ്പോള്‍ ഇറച്ചിക്കടയില്‍ അറക്കുന്ന ആടിന്റെ ഭീതിപ്പെടുത്തുന്ന പിടച്ചിലും രക്തചൊരിച്ചിലും യൂസഫിന്റെ മനസ്സിലേക്ക് കടന്നുവന്നു.ഉമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു: “അവള്‍ എന്റെ മകളാണ്… എന്റെ… നിങ്ങള്‍ രണ്ടുപേരും എന്നെയോ അവളെയോ വേണ്ടപോലെ നോക്കിയിട്ടില്ല…”

വാതില്‍ തുറന്ന് യൂസഫ് പുറത്തു കടന്നു.

തന്റെ മുറിയുടെ വാതില്‍ കുറ്റിയിട്ടപ്പോള്‍ അസാധാരണമായ ഒരു സുരക്ഷിതത്വ ബോധം അയാള്‍ക്ക് അനുഭവപ്പെട്ടു. തിടുക്കത്തില്‍ അയാള്‍ സിഗരറ്റ് കത്തിച്ചു. സിഗരറ്റ് ആഞ്ഞു വലിച്ചു. മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും അയാള്‍ നടന്നു. വസ്ത്രം മാറി വെളിച്ചമണച്ചു. അയാള്‍ കിടക്കയില്‍ ചുരുണ്ടു കൂടി.അണലി വീട്ടില്‍ എവിടെയോ ഒളിഞ്ഞിരിക്കയോ, മുറികള്‍ക്കുള്ളില്‍ സാവധാനം ഇഴയുകയോ ചെയ്യുന്നുണ്ടാവുമെന്ന് യൂസഫിന് ബോധ്യമുണ്ടായിരുന്നു. അയാള്‍ കണ്ണുകളടച്ചു. സത്യത്തില്‍ അയാള്‍ ഇപ്പോള്‍ അണലിയുടെ സാന്നിധ്യം ആഗ്രഹിച്ചു.

വിഷബാധയേറ്റുള്ള മരണത്തിന്നായല്ല. അതിന്റെ തണുത്ത ദേഹത്തിന്റെ സ്പര്‍ശനത്തിനായി. സമയം നിശ്ചലമാകുംവരെ അത് തന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞ്്. വാപ്പ, ഉമ്മ, രക്തദാഹിയായ കഠാരി ഇവയില്‍ നിന്നെല്ലാം തന്നെ രക്ഷപ്പെടുത്താന്‍. പക്ഷേ, അയാള്‍ക്ക് നിരാശ തോന്നിയില്ല. സഹോദരിയെ താന്‍ അന്വേഷിക്കും. മഞ്ഞിലും മഴയിലും… കാറ്റും തണുപ്പും വകവെയ്ക്കാതെ… പോക്കറ്റില്‍ ഒളിപ്പിച്ച കഠാരയില്‍ തിരുപ്പിടിച്ച്…ബന്ധുക്കളായ പെണ്‍കുട്ടികളോടൊപ്പം സിനിമയ്ക്ക് പോകാന്‍ സഹോദരി വാപ്പയോട് അനുവാദം ചോദിച്ചതും അദ്ദേഹമവളെ ക്രൂരമായി മര്‍ദ്ദിച്ചതുമായ ദിവസം അയാള്‍ ഓര്‍ത്തു. അവളുടെ ദൈന്യതയാര്‍ന്ന നോട്ടവും, അടക്കിയ ഗദ്ഗദങ്ങളും അയാളൊരിക്കലും മറക്കില്ല.

വസന്തം വന്നു ചേര്‍ന്നു. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം… സൂര്യപ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന പച്ചയാര്‍ന്ന മരങ്ങള്‍. അയാള്‍ പച്ചക്കറിച്ചന്തയില്‍ വില്‍പനക്കാരുടെ കോലാഹലം ശ്രദ്ധിച്ച് സാവധാനം നടന്നു. പൊടുന്നനെ തുണിസഞ്ചിയേന്തി കടക്കാരുമായി വിലപേശിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാള്‍ കണ്ടു. അത് അയാളുടെ സഹോദരിയായിരുന്നു.തന്റെ കത്തിയില്‍ തിരിപ്പിടിച്ചുകൊണ്ട് അയാള്‍ സഹോദരിയുടെ നേര്‍ക്കു നോട്ടമയച്ചു… ക്ഷീണിതയായ ഒരു കൊച്ചു സ്ത്രീ… സാധുവെങ്കിലും സന്തുഷ്ഠ.

ഒരു ദിവസം വേദനയാല്‍ ഞരങ്ങിക്കൊണ്ട് അസുഖബാധിതനായി മയങ്ങുന്ന താന്‍ കണ്ണു തുറന്നപ്പോള്‍ നിശബ്ദം കരഞ്ഞുകൊണ്ട് തന്റെ അരികില്‍ നിന്നിരുന്ന പെങ്ങളുടെ മുഖം അയാള്‍ ഓര്‍ത്തു.പച്ചക്കറികള്‍ നിറച്ച സഞ്ചിയുമേന്തി അവള്‍ തിടുക്കത്തില്‍ നടന്നു. ടാക്‌സിക്കാരന്‍ അവളെ കണ്ടു നിര്‍ത്തിയെങ്കിലും അവള്‍ അത് നിരസിച്ചു.

‘പിശുക്കിയായ കൊച്ചു വീട്ടമ്മ’ അയാള്‍ സ്വയം പറഞ്ഞു.ഒരിടവഴിയിലേക്ക് അവള്‍ പ്രവേശിക്കുംവരെ യൂസഫ് അവളെ പിന്തുടര്‍ന്നു. ഒപ്പമെത്തിയപ്പോള്‍ തന്റെ സഹോദനെ കണ്ട് അവള്‍ ഞെട്ടിത്തെറിച്ച് സ്തബ്ധയായി നിന്നു. അവളുടെ സഞ്ചി കൈയില്‍നിന്നും വഴുതി വീണു. ദുഃഖവും കാരുണ്യവും തളര്‍ച്ചയും നിറഞ്ഞ കണ്ണുകളോടെ അവള്‍ അയാളെ നോക്കി തന്റെ കൈകള്‍ നീട്ടി. യൂസഫ് മടിച്ച് മടിച്ച് കൈകള്‍ നീട്ടി. ഒരക്ഷരം ഉരിയാടാതെ അവര്‍ നിന്നു. യൂസഫ് കുനിഞ്ഞു നിന്ന് സഞ്ചിയെടുത്ത് ചോദിച്ചു. നീ എങ്ങിനെ കഴിയുന്നു?”“”ഞാനൊരു പാവപ്പെട്ട ചെറുപ്പക്കാരനെ വിവാഹം ചെയ്തു” യൂസഫിന് വാക്കുകള്‍ നഷ്ടമായി. അയാള്‍ക്കെല്ലാം പിടികിട്ടി. ധനികനല്ലെങ്കിലും അന്തസ്സുള്ള ഒരു ചെറുപ്പക്കാരന്‍… ജീവിക്കാനാഗ്രഹിച്ച ഒരു പെണ്‍കിടാവ്. ദരിദ്രനായ ഒരുവന് തന്റെ മകളെ കൊടുക്കില്ലെന്ന് വാശിപിടിച്ച ഒരു പിതാവ്.ഒരു പടിവാതിലിനടുത്തെത്തുംവരെ അവര്‍ ഒരുമിച്ച് നടന്നു. “ഇതാണ് വീട്” സഹോദരി പറഞ്ഞു.

ഒരു ചേരിപ്രദേശത്താണ് അവര്‍ ജീവിക്കുന്നതെന്ന് അവന് മനസ്സിലായി. അയാള്‍ സഞ്ചി താഴെ വച്ചു. സഹോദരി വാതില്‍ തുറന്നപ്പോള്‍ അയാള്‍ അതുമായി ഉള്ളില്‍ പ്രവേശിച്ചു.യൂസഫ് ഒരു കസേരയിലേക്ക് ചാഞ്ഞു. ഹോ! എന്തൊരാശ്വാസം! അയാളുടെ വിരലുകള്‍ പിന്നെയും കഠാരയെ സ്പര്‍ശിച്ചു. ചാടിയെഴുന്നേറ്റ് മൂര്‍ച്ചയേറിയ കഠാരകൊണ്ട് സഹോദരിയുടെ കഴുത്ത് മുറിക്കുന്ന ചിത്രം അയാള്‍ അകക്കണ്ണാല്‍ കണ്ടു.തന്റെ കോട്ട് ഊരി സഹോദരി അയാളുടെ സമീപം നിന്നു. എന്തൊരു ഭംഗിയുള്ള വസ്ത്രമാണവള്‍ ധരിച്ചിരിക്കുന്നത്. സുന്ദരിയായ ഒരു വീട്ടമ്മയുടെ വേഷം.

അവള്‍ ചോദിച്ചു.ഉമ്മ എങ്ങിനെയിരിക്കുന്നു?” യൂസഫ് നിശബ്ദം അവളെ വീക്ഷിച്ചു. പൊടുന്നനെ കണ്ണീരൊഴുക്കിക്കൊണ്ട് അവള്‍ വിക്കി വിക്കി പറഞ്ഞു. “ഇതെല്ലാം വാപ്പയുടെ കുറ്റമാണ്. ഞാനൊരിക്കലും അദ്ദേഹത്തിന് പൊറുത്തുകൊടുക്കില്ല… കാലങ്ങളായി അദ്ദേഹം നമ്മെ വേദനിപ്പിക്ക യായിരുന്നു… നമ്മെ വേദനിപ്പിക്കുകയായിരുന്നു”കഠാരയില്‍ നിന്നും കൈപിന്‍വലിച്ച് യൂസഫ് സഹോദരിയുടെ കണ്ണീരണിഞ്ഞ മുഖം കൈകളിലെടുത്തു. തൂവാലകൊണ്ട് അവളുടെ കണ്ണുകള്‍ അയാള്‍ ഒപ്പി. സ്‌നേഹത്തോടെ മൃദുവായി അയാള്‍ മൊഴിഞ്ഞു.

“കരയാതെ…” സഹോദരി പൊടുന്നനെ അവന്റെ കവിളില്‍ ഉമ്മവെച്ചു. പകയുടെ, പ്രതികാരദാഹത്തിന്റെ കനലുകള്‍ അയാളുടെ മനസ്സില്‍ എരിഞ്ഞടങ്ങി.തിരികെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് ചത്ത് മരവിച്ച് കിടക്കുന്ന അണലിയെ അയാള്‍ കണ്ടു. വാപ്പയുടെ ദുഃഖഭരിതമായ കണ്ണുകളിലേക്ക് വിജയഭാവത്തോടെ അയാള്‍ നോട്ടമയച്ചു.ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാളുടെ മനസ്സില്‍ ശാന്തി നിറഞ്ഞു.

അയാള്‍ ഗാഢനിദ്രയിലാണ്ടു. മുറ്റത്ത് പൂച്ച ദയനീയമായി കരഞ്ഞു. വീടുകളെയും തെരുവുകളെയും ജീവജാലങ്ങളെയും മഞ്ഞ് ഒരു വെള്ള വിരിപ്പുപോലെ പൊതിഞ്ഞു.

പരിഭാഷ: എംകെ കമറുദ്ദീന്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 227 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക