|    May 29 Mon, 2017 5:03 pm
FLASH NEWS

കറുത്തവര്‍ഗക്കാരന്റെ കൊലപാതകം: വെടിവയ്പിന്റെ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു

Published : 26th September 2016 | Posted By: SMR

ന്യൂയോര്‍ക്ക്: യുഎസ് നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് വെടിവയ്പിന്റെ ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു. വെടിവയ്പില്‍ കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ കെയ്ത് ലാമോണ്ട് സ്‌കോട്ടിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞദിവസം പോലിസ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിനു പിറകെയാണിത്.
പോലിസ് കാറിലെ കാമറയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. സ്‌കോട്ട് തന്റെ കാറില്‍ നിന്നു പുറത്തിറങ്ങുന്നതിന്റെയും പോലിസ് അദ്ദേഹത്തോട് തോക്ക് താഴെയിടാന്‍ ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. സ്‌കോട്ടിന്റെ കൈയില്‍ തോക്കോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉള്ളതായി വീഡിയോയില്‍ വ്യക്തമല്ല. തുടര്‍ന്ന് പോലിസ് വെടിവയ്ക്കുന്നതും സ്‌കോട്ട് നിലത്തുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു പോലിസ് ഉദ്യോഗസ്ഥന്റെ പക്കലുള്ള കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാല്‍ അതില്‍ വെടിവയ്പിനു മുമ്പുള്ള ദൃശ്യങ്ങളാണുള്ളത്. ഈ ദൃശ്യങ്ങളും സ്‌കോട്ടിന്റെ കൈയില്‍ തോക്കോ മറ്റെന്തെങ്കിലും ആയുധങ്ങളോ ഉള്ളതായി വ്യക്തമാക്കുന്നില്ല. സ്‌കോട്ടിന്റെ മരണത്തെത്തുടര്‍ന്ന് പോലിസിന്റെ വര്‍ണവെറിക്കെതിരേ ഷാര്‍ലറ്റില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. സ്‌കോട്ടിന്റെ കൈയില്‍ തോക്കുണ്ടായിരുന്നെന്നും അതു താഴെയിടാനുള്ള മുന്നറിയിപ്പ് സ്‌കോട്ട് അവഗണിച്ചെന്നും പോലിസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു. സ്‌കോട്ടിന്റെ കൈയില്‍ തോക്കുണ്ടായിരുന്നെന്ന വാദം പ്രതിഷേധക്കാര്‍ തള്ളിക്കളഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day