|    Mar 23 Thu, 2017 7:40 am
FLASH NEWS

കറുത്തവര്‍ക്ക് വെളുത്ത കുഞ്ഞ് പിറന്നാല്‍?

Published : 29th December 2015 | Posted By: TK
rajasthani women

 

റുപ്പും വെളുപ്പും എന്നുമൊരു ലോകവിഷയമാണ്. പത്രത്തിലെ വിവാഹ പരസ്യകോളങ്ങളില്‍ എപ്പോഴും വെളുത്തവര്‍ക്കാണ് ഡിമാന്റ്. കറുത്തവര്‍ ലോകത്തിന്റെ സാമ്പത്തിക ക്രമത്തിലായാലും ജീവിതത്തിലായാലും തഴയപ്പെടുന്നു.നാദാപുരത്ത് നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട നാടോടി സ്ത്രീയുടെ വാര്‍ത്തയിലും അവരുടെ കറുത്ത നിറമാണ് വില്ലനായിരിക്കുന്നത്.രാജസ്ഥാന്‍ സ്വദേശിയായ സ്ത്രീയുടെ വെളുത്ത നിറമുള്ള കുഞ്ഞിനെ നാട്ടുകാര്‍ പിടിച്ചുവെച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കറുപ്പിന്റെ രാഷ്ട്രീയവും സാമൂഹ്യാവസ്ഥയും വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകളിലൊന്ന് താഴെ,

 

രാഹുല്‍ ഹമ്പിള്‍ സനല്‍

‘….യുവതി ,വെളുത്ത നിറം ,26 ‘ ഞായരാഴ്ചകളിലെ വിവാഹാലോചന പത്ര പരസ്യങ്ങളില് സ്ഥിരം കാണുന്ന രീതി ആണ് ഇത് …ജാതി കഴിഞ്ഞാല്‍ പിന്നെ അറിയിക്കേണ്ടത് നിറം ആണ്… കറുത്ത നിറം അറിയിച്ചു കൊണ്ടുള്ള പരസ്യങ്ങള്‍ സാധാരണ കാണാറും ഇല്ല …ഇനി അങ്ങനെ ഒരു പരസ്യം വന്നാല്‍ തന്നെ ‘വെളുപ്പ് പ്രതീക്ഷിച്ചു ആരും വരരുത് ‘എന്നാ അര്‍ത്ഥത്തില്‍ ആകാനെ സാദ്ധ്യത ഉള്ളൂ …കാലങ്ങള്‍ ആയി വെളുപ്പ് വെളുപ്പിനോടും കറുപ്പ് കറുപ്പിനോടും മാത്രമേ ചേരാവു എന്നാ വര്‍ണ്ണാധിഷ്ട്ടിത പൊതു ബോധം നമ്മളിലെല്ലാം ഉറഞ്ഞു കൂടിയിരിക്കുന്നു …

സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രവണത ഉണ്ട് .കറുത്ത പയ്യന് വെളുത്ത പെണ്ണിനെ വിവാഹം കഴിച്ച ഫോട്ടോ കളില്‍ അവരെ അപഹസിക്കുന്ന കാപ്ഷന്‍ ചേര്‍ത്ത് പ്രചരിപ്പിക്ക (ഉദാഹരണം :കാരുണ്യ ലോട്ടെരി,സൌഭാഗ്യ ലോട്ടെരി ,’എനിക്കൊന്നും വേണ്ട എന്റെ അമ്മക്ക് ഒരു സുന്ദരി മരുമകളെ മതി )…ഇങ്ങനെ പ്രച്ചരിപ്പികുമ്പോള്‍ അത് പ്രച്ചരിപ്പിക്കുന്നവനും സ്വീകരിക്കുന്നവര്‍ക്കും നെഞ്ചിലെ ഭാരം ഇറക്കി വെച്ച പ്രതീതി ആണ് …ഇങ്ങനെ നിങ്ങളോട് ഒരു ബന്ധവും ഇല്ലാത്ത ,അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ നിങ്ങളെ ക്ഷണിക്കാത്ത അവരുടെ ചിത്രങ്ങള്‍ ഇങ്ങനെ അപഹസിക്കതക്ക വിധത്തില പ്രചരിപ്പിക്കാന്‍ എന്ത് ധാര്മിക അവകാശം ആണ് നിങ്ങള്ക്കുള്ളത് ?അതില്‍ ഒരാളുടെ നിറം കറുപ്പ് ആയതാണോ?
വര്ഷം തോറും വിവാഹമോച നം നേടുന്നവരില്‍ ഒരേ നിറം ഉള്ളവരും ,വ്യത്യസ്ത നിറം ഉള്ളവരും ,ജാതകം നോക്കി കല്യാണം കഴിച്ചവരും ,ജാതകം നോക്കാതെ കഴിച്ചവരും എല്ലാം ഉള്‌പ്പെടും …ദാമ്പത്യ, സ്‌നേഹ ബന്ധങ്ങള്‍ നില നില്ക്കുന്നത് പരസപര വിശ്വാസത്തിലും,പരസപര ബഹുമാനത്തിലും വിട്ടു വീഴ്ച മനോഭാവത്തിലും ആണ് ..അല്ലാതെ നിറം അവിടെ ഒരു ഘടകമേ ആകുനില്ല …കരുതവരോടൊപ്പം വെളുത്തവരെ കാണുമ്പോള്‍ പലര്ക്കും ഈ അസ്വസ്ഥത തോനുന്നതിനു എന്താണ് കാരണം?…വെളുത്തവര്‍ എല്ലാം നല്ലവരും കറുത്തവര്‍ എല്ലാം മോശക്കാരും ആണ് എന്നാ പൊതു ബോധം അല്ലെ?വെളുത് തുടുത്ത ഹിട്‌ലെരും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് കരുത്ത് ഇരുണ്ട ഈതി അമീനും നൂറു കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ട് ,വെളുത് തുടുത്ത മദര്‍ തെരെസ്സയും സമധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടുണ്ട് കറുത്ത് ഇരുണ്ട ഹെലെന്‍ ജോന്‌സനും സമധാനത്തിനുള്ള സമ്മാനം നേടിയിട്ടുണ്ട് ….പിന്നെ എങ്ങനെ നിറങ്ങള്‍ ഇങ്ങനെ മഹത്വ വല്ക്കരിക്കപെടുകയും ,അപഹസിക്കപെടുകയും ചെയ്യുന്നു?…സിനിമകളിലും ഇത്തരം സംഭാഷണങ്ങള്‍ ആണ് അധികവും .(‘സാറെ ഇതെവിടുന്നോ അടിച്ചു മാറ്റി കൊണ്ട് വന്നതാ ..കണ്ടില്ലേ രണ്ടും…രാവും പകലും ‘….’അത് എന്റെ അമ്മയുടെ കുഴപ്പം ആണ് സര് …അമ്മ എന്ത് ഉണ്ടാകിയാലും കരിഞ്ഞു പോകും’ഭാസ്‌ക്കര്‍ ദി രസ്‌ക്കള്‍)

കറുത്ത നിറമുള്ളവര്‍ വിവേച്ചനങ്ങളെ കുറിച്ച് പ്രതികരിച്ചാല്‍ തന്നെ അവരെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ആണ് അപകര്ഷത ബോധം …പൊതു സമൂഹത്തിന്റെ ഇത്തരം വിവേചന പരമായ പ്രതികരണങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് എങ്ങനെ ആണ് അപകര്ഷത ബോധം തോന്നാതെ ഇരിക്കുന്നതും അഭിമാന ബോധം തോന്നുന്നതും ?

മാര്‍ട്ടിന്‍ ലുതെര്‍ കിംഗ് ന്റെ പ്രശസ്തമായ ‘ഐ ഹാവ് എ ഡ്രീം ‘ എന്ന പ്രസംഗത്തിലെ അദ്ധേഹത്തിന്റെ സ്വപ്നം ഇന്നും സ്വപ്നം ആയി അവശേഷിക്കുന്നു

‘എന്റെ നാല് മക്കളും ,അവരുടെ തൊലിയുടെ നിറം കൊണ്ടല്ലാതെ ,അവരുടെ സ്വഭാവത്തിന്റെ വിശേഷത കൊണ്ട് അവരെ വിലയിരുത്തുന്ന ഒരു ലോകത്ത് ജീവിക്കും….’

 

കറുത്തവരുടെ കൂടെ വെളുത്തവരെ കാണുമ്പോഴാണ് ഈ രാജ്യത്തു അസഹിഷ്ണുത

Posted by Rahul Humble Sanal on Monday, December 28, 2015

 

“….യുവതി ,വെളുത്ത നിറം ,26 ” ഞായരാഴ്ചകളിലെ വിവാഹാലോചന പത്ര പരസ്യങ്ങളില് സ്ഥിരം കാണുന്ന രീതി ആണ് ഇത് …ജാതി കഴിഞ്ഞാൽ …

Posted by Rahul Humble Sanal on Wednesday, September 16, 2015

 

(Visited 261 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക