|    Jan 18 Wed, 2017 12:56 am
FLASH NEWS

കറുകുറ്റി തീവണ്ടിയപകടം: പാളം പരിശോധനയ്ക്കു നിയോഗിച്ചത് ജൂനിയര്‍ ജീവനക്കാരനെയെന്നു മൊഴി

Published : 1st September 2016 | Posted By: SMR

കൊച്ചി: പാളം അപകടത്തിലാണെന്ന് റിപോര്‍ട്ടുണ്ടായിട്ടും ട്രെയിന്‍ അപകടമുണ്ടായ കറുകുറ്റിയില്‍ പാളം പരിശോധനയ്ക്കായി നിയോഗിച്ചത് ജൂനിയറായ ജീവനക്കാരനെയെന്ന് അന്വേഷണ സംഘത്തിനു മുമ്പില്‍ മൊഴി. അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന തെളിവെടുപ്പിലാണ് ഇതുസംബന്ധിച്ചു മൊഴിനല്‍കിയത്.
പാളത്തില്‍ വിള്ളല്‍ കണ്ടെത്തി താല്‍ക്കാലികമായി ക്ലാമ്പ് ചെയ്ത് മുറുക്കിയ ഭാഗം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നാണു വ്യവസ്ഥ.— ഇതിന്റെ ചുമതല സീനിയറായ കീമാനാണ് നല്‍കേണ്ടത്.— എന്നാല്‍, കറുകുറ്റിയില്‍ മൂന്നുവര്‍ഷം മാത്രം സര്‍വീസുള്ള ജീവനക്കാരനെയാണ് ഇതിനു നിയോഗിച്ചതെന്നാണ് അന്വേഷണസംഘത്തിനു മൊഴി ലഭിച്ചത്. ചീഫ് സേഫ്റ്റി ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.—
ഇതിനിടയില്‍ തീവണ്ടി പാളം തെറ്റിയതുമായി ബന്ധപ്പെട്ട് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റെയില്‍വേ റദ്ദുചെയ്തതായാണു വിവരം. അന്വേഷണസമിതിക്കുമുന്നില്‍— രാജു ഫ്രാന്‍സിസ് നല്‍കിയ വിശദീകരണത്തെ തുടര്‍ന്നാണു നടപടി.— പാതയില്‍ നിരവധി വിള്ളലുള്ള വിവരം സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസ് അപകടത്തിനു മുമ്പുതന്നെ റിപോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് അറിയുന്നത്. എന്‍ജിനീയര്‍മാരുടെ സംഘടനയും സസ്‌പെന്‍ഷനെതിരേ രംഗത്തുവന്നിരുന്നു. —ഇതേത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. കേരളത്തില്‍ നിന്നു നല്‍കുന്ന റിപോര്‍ട്ടനുസരിച്ച് പുതിയ പാളങ്ങളും മറ്റ് പാര്‍ട്‌സുകളും ചെന്നൈയില്‍ നിന്ന് അനുവദിക്കാറില്ലെന്നു ജീവനക്കാര്‍ പറയുന്നു. കേരളത്തോട് റെയില്‍വേ അധികൃതര്‍ തുടരുന്ന അവഗണനയുടെ മറ്റൊരു ഉദാഹരണമാണിത്.
അപകടത്തെക്കുറിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ കെ മിത്തല്‍ വിശദീകരണം തേടിയിട്ടുണ്ട്. റെയില്‍വേ ജനറല്‍ മാനേജരോട് കറുകുറ്റി സന്ദര്‍ശിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.— അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്കു വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെയുള്ള പാതയില്‍ 30ലേറെ സ്ഥലത്താണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെ 20, 30 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക