|    Jan 19 Thu, 2017 5:50 am
FLASH NEWS

കറുകുറ്റി അപകടം: 14 ട്രെയിനുകള്‍ റദ്ദാക്കി; ഏഴെണ്ണം വഴി തിരിച്ചുവിട്ടു; ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

Published : 29th August 2016 | Posted By: SMR

കൊച്ചി: അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റിയതിനെത്തുടര്‍ന്നു സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നിലവില്‍ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തുനിന്ന് സര്‍വീസ് ആരംഭിച്ച വിവിധ ട്രെയിനുകള്‍ ഇടയ്ക്കുവച്ച് യാത്ര അവസാനിപ്പിക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന്
നിരവധി യാത്രക്കാരാണു പെരുവഴിയിലായത്. വിവിധ സ്‌റ്റേഷനുകളില്‍ നിരവധിപേര്‍ കുടുങ്ങി.
ബസ് സ്റ്റാന്റുകളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ട്രെയിന്‍ ടിക്കറ്റ് ഉള്ളവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ മറ്റു ജില്ലകളിലേക്കു നടത്തി. തിരുവനന്തപുരം ഭാഗത്തേക്കു റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തി. വഴിയില്‍ കുടുങ്ങിയ ട്രെയിന്‍ യാത്രക്കാരില്‍ ചിലര്‍ ബസ്സില്‍ കയറി യാത്ര തുടര്‍ന്നു. മറ്റുള്ളവര്‍ മണിക്കൂറുകളോളം കാത്തിരിപ്പു തുടര്‍ന്നു. അതേസമയം, അപകടത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തുനിന്നുള്ള 14 ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള ഏഴ് ട്രെയിനുകള്‍ തിരുനെല്‍വേലി വഴി തിരിച്ചുവിട്ടു. എറണാകുളത്തുനിന്ന് അങ്കമാലി-തൃശൂര്‍-കോഴിക്കോട് ഭാഗത്തേക്കു പോവുന്ന എല്ലാ ട്രെയിനുകളും റദ്ദാക്കി.
അപകടമുണ്ടായ ട്രെയിനിലെ യാത്രക്കാര്‍ ബസ്സുകള്‍ വഴിയും മറ്റു വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയുമാണു യാത്ര തുടര്‍ന്നത്. അപകടമുണ്ടായതിനു തൊട്ടുപിന്നാലെ എത്തിയ ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ഇവിടെ യാത്ര അവസാനിപ്പിച്ചു. വൈകീട്ട് ആറോടെയാണ് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചത്.
മംഗലാപുരം ഭാഗത്തേക്കുള്ള ഗതാഗതം ഇന്നു മാത്രമേ പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കൂ. എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56352), ഷൊര്‍ണൂര്‍- എറണാകുളം പാസഞ്ചര്‍ (56361), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56384), എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56376/56370), തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56603), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56371/56375), പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56365), ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56366), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373/56043), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374/56044), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(16305), ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(16341), തിരുവനന്തപുരം-ഗുരുവായൂര്‍ എക്‌സ്പ്രസ്(16342) എന്നീ ട്രെയിനുകളാണു റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16308), ആലപ്പുഴ-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16307), ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) എന്നീ ട്രെയിനുകളും റദ്ദാക്കി.
ദീര്‍ഘദൂര സര്‍വീസുകളായ തിരുവനന്തപുരം-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12512), തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്(17229), കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ്(16382),  കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്‌സ്പ്രസ്(16525), ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ്(13352), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്(12625), തിരുവനന്തപുരം-ഗുവാഹത്തി എക്‌സ്പ്രസ്(12515) എന്നീ ട്രെയിനുകള്‍ തിരുനെല്‍വേലി, ഈ റോഡ് വഴി തിരിച്ചുവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക