|    Mar 28 Tue, 2017 3:43 pm
FLASH NEWS

കറുകുറ്റി അപകടം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോട് റിപോര്‍ട്ട് തേടി

Published : 14th October 2016 | Posted By: SMR

കൊച്ചി: കറുകുറ്റിയില്‍ തീവണ്ടി പാളംതെറ്റിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോട് പാളങ്ങളിലെ വിള്ളലുകളെക്കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പൊതുഗതാഗത സംരക്ഷണ സമിതി നല്‍കിയ പരാതിയില്‍ ഇന്നലെ കൊച്ചിയില്‍ നടത്തിയ സിറ്റിങിലാണ് കമ്മീഷന്റെ നടപടി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്‌പെഷ്യല്‍ റിപോര്‍ട്ടര്‍ ജേക്കബ് പുന്നൂസിന്റെ അധ്യക്ഷതയിലായിരുന്നു സിറ്റിങ് നടന്നത്.
ഷൊര്‍ണൂര്‍-തിരുവനന്തപുരം പാതയില്‍ 200നു മുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയത് കറുകുറ്റി അപകടത്തിനു ശേഷമാണോ അതിനു മുമ്പാണോ, അതോ കരുനാഗപ്പള്ളി അപകടത്തിനു ശേഷമാണോ തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കറുകുറ്റി അപകടത്തിനു ശേഷം ഈ മേഖലയില്‍ സ്പീഡ് കുറയ്ക്കാന്‍ കാരണമെന്താണെന്നും, കീഴ്ജീവനക്കാരുടെയോ മേല്‍ജീവനക്കാരുടെയോ കുറവുകൊണ്ടാണോ എന്നും റെയില്‍വേ റിപോര്‍ട്ട് നല്‍കണം. ചീഫ് ട്രാഫിക് എന്‍ജിനീയര്‍ അപകടത്തിനു ശേഷം ട്രാക്ക് പരിശോധിച്ച് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ കോപ്പിയും റെയില്‍വേ സമര്‍പ്പിക്കണം.
ദക്ഷിണ റെയില്‍വേ തിരുവനന്തപുരം, ഷൊര്‍ണൂര്‍ ഡിവിഷന്‍ മാനേജര്‍മാര്‍, സീനിയര്‍ മെക്കാനിക്കല്‍ മാനേജര്‍മാര്‍ എന്നിവര്‍ സിറ്റിങില്‍ ഹാജരായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day