|    Jan 17 Tue, 2017 8:21 am
FLASH NEWS

കറുകുറ്റി അപകടം; ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും യാത്രാദുരിതം തുടരുന്നു

Published : 30th August 2016 | Posted By: SMR

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തിനുശേഷം ഗതാഗതം പുനസ്ഥാപിച്ചു. എന്നാല്‍, തീവണ്ടികള്‍ റദ്ദു ചെയ്തതും വൈകിയോടുന്നതുംമൂലം യാത്രക്കാര്‍ വലഞ്ഞു. ഇന്നലെ രാവിലെ 7.15ഓടു കൂടിയാണ് ഇതുവഴിയള്ള ഗതാഗതം പൂര്‍ണ തോതില്‍ പുനസ്ഥാപിച്ചത്.
അവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ തിരക്കുകൂടിയതും യാത്രാദുരിതത്തിന് കാരണമായി. മലബാറില്‍നിന്നുള്ള പ്രധാന ട്രെയിനായ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ തുടങ്ങിയവ റദ്ദാക്കിയത് പതിവ് യാത്രക്കാരെ വലച്ചു. മിക്ക ദീര്‍ഘദൂര ട്രെയിനുകളും വൈകിയോടുന്നതും യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കി.
അവധിക്കുശേഷം മലബാര്‍ മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാര്‍ഥികളും എറ ണാ കുളം, തിരുവനന്തപുരം ജില്ലകളിലേക്ക് എത്തുന്ന പ്രധാന ട്രെയിനുകളിലൊന്നാണ് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്. പുലര്‍ച്ചെ അഞ്ചിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിനിനെയാണ് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ഭാഗത്തേക്ക് പതിവായി യാത്ര ചെയ്യുന്നവര്‍ ആശ്രയിക്കുന്നത്.
പതിവായി ഓടുന്ന ട്രെയിന്‍ റദ്ദായതോടെ യാത്രക്കാര്‍വെ ട്ടിലായി. ട്രെയിനുകള്‍ റദ്ദായതോടെ ചിലര്‍ അവധിയെടുക്കുകയും ചിലര്‍ ബസ്സില്‍ യാത്ര തിരിക്കുകയും ചെയ്തു. ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് റദ്ദാക്കിയത് ഗുരുവായൂര്‍ തീര്‍ത്ഥാടകരെ പ്രതികൂലമായി ബാധിച്ചു. അവധി ദിവസങ്ങളില്‍ തെക്കുഭാഗത്തുനിന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ തിരിച്ചുപോവാന്‍ ഗുരുവായൂര്‍-തിരുവനന്തപുരം എക്‌സ്പ്രസിനെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഈ ഭാഗങ്ങളില്‍നിന്ന് എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെത്തുന്ന ജോലിക്കാരെയും ട്രെയിന്‍ റദ്ദാക്കിയത് ബാധിച്ചു. രാവിലെ അഞ്ചിന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എകസ്പ്രസിലടക്കം കാലുകുത്താനിടമില്ലാതെയാണ് ജനം യാത്രചെയ്തത്.
ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയോടുന്നത് ഇതര സംസ്ഥാനങ്ങളിലെത്തേണ്ട യാത്രക്കാരെയും വലച്ചു. തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയില്‍ നിന്ന് ഹസ്‌റത് നിസാമുദ്ദീനിലേക്ക് സൂപ്പര്‍ഫാസ്റ്റ് എ സി സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിനിന് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവും. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി- യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഏഴരയ്ക്കാണ് പുറപ്പെട്ടത്. ഇന്നലെ വൈകീട്ട് 5.10ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം- പട്്‌ന എക്‌സ്പ്രസ് പുലര്‍ച്ചെ രണ്ടു മണിക്കാണ് പുറപ്പെട്ടത്. 5.20ന് പുറപ്പെടേണ്ടിയിരുന്ന കന്യാകുമാരി – ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് 9.30നാണ് പുറപ്പെട്ടത്.
ഇന്ന് രാവിലെ 10.45ന് പുറപ്പെടേണ്ട എറണാകുളം ഹസ്‌റത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.30നാവും പുറപ്പെടുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക