|    Jan 24 Tue, 2017 8:45 am

കറി പൗഡര്‍ യൂനിറ്റ് പൂട്ടി; യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്നു

Published : 14th October 2016 | Posted By: Abbasali tf

വെഞ്ഞാറമൂട്: ലക്ഷക്കണക്കിന് രൂപ മുടക്കിയ കറിപൗഡര്‍ യൂനിറ്റ് പൂട്ടി. യന്ത്രസാമഗ്രികളും കെട്ടിടത്തിന്റെ മേല്‍ക്കൂരയും തുരുമ്പെടുത്ത് നശിക്കുന്നു. വാമനപുരം ഗ്രാമപഞ്ചായത്തും  ജില്ലാ പഞ്ചായത്തും കുടുംബശ്രീയും സംയുക്ത സംരംഭമായി വാമനപുരത്താരംഭിച്ച കറിപൗഡര്‍ യൂനിറ്റിനാണ് നാശത്തോടടുക്കുന്നത്.  2007-2008 സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷത്തോളം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞു മൂന്നുമാസം കഴിയുംമുമ്പ് പദ്ധതി പരാജയത്തിലാവുകയും അടച്ചുപൂട്ടുകയുമായിരുന്നു. കറി പൗഡറുകള്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തുകയായിരുന്നു പദ്ധതി. വന്‍ കുത്തകകളോട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെയും മാനേജ്‌മെന്റിന്റെ പിടിപ്പികേടും  കാരണമാണ്  പൂട്ടിയത്. സ്ഥാപനത്തിലുണ്ടായിരുന്ന യന്ത്രസാമഗ്രികളും കെട്ടിടവും സംരക്ഷിക്കാന്‍ ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതോടെ പൊതുമുതല്‍ മുടക്കി നിര്‍മിച്ച സ്ഥാപനം നശിക്കാന്‍ തുടങ്ങുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക