|    Nov 13 Tue, 2018 8:10 am
FLASH NEWS

കറിപ്പൊടികളില്‍ കീടനാശിനി: കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

Published : 2nd August 2018 | Posted By: kasim kzm

കണ്ണൂര്‍: കറിപ്പൊടികളില്‍ മാരകമായ എത്തിയോണ്‍ കീടനാശിനി കണ്ടെത്തിയിട്ടും ബന്ധപ്പെട്ട കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ യാതൊരു വിധ നടപടിയുമെടുക്കുന്നില്ലെന്ന് കറിപ്പൊടികളിലെ വിഷാംശത്തിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പയ്യാമ്പലം സ്വദേശി ലിയോനാര്‍ഡ് ജോണ്‍.
കേരളത്തിലെ കറിപ്പൊടികളില്‍ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ എത്തിയോണ്‍ കീടനാശിനി അടങ്ങിയതായി സംസ്ഥാന റീജ്യനല്‍ അനലറ്റിക്കല്‍ ലബോറട്ടറി തന്നെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര ഫുഡ് സേഫ്റ്റി വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
രണ്ടു മാസത്തിനകം ഇക്കാര്യത്തില്‍ കര്‍ശന നടപടികളെടുത്ത് വിശദീകരണം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ട്. കേന്ദ്ര ഫുഡ് സേഫ്റ്റിയും ഒരു മാസത്തിനകം പ്രശ്‌നത്തില്‍ ഇടപെട്ട്് നടപടിയെടുക്കാന്‍ സംസ്ഥാന ഫുഡ് സേഫ്റ്റി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് തിരസ്‌കരിക്കപ്പെട്ട മുളകുപൊടി പ്രാദേശിക വിപണിയില്‍ കുറഞ്ഞ വിലയ്ക്കു വില്‍പ്പന നടത്തുന്നുണ്ടെന്നും കറിപ്പൊടികളില്‍ എത്തിയോണ്‍ കീടനാശിനി വിഷം കണ്ടെത്തിയ ഇതര സംസ്ഥാനങ്ങള്‍ കര്‍ശന നടപടികള്‍ തുടരുന്നുണ്ടെന്നും ലിയോനാര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss