|    Jan 20 Fri, 2017 9:32 am
FLASH NEWS

കറാച്ചി മേയര്‍ ജയിലില്‍നിന്ന് ഓഫിസിലേക്ക്

Published : 1st September 2016 | Posted By: SMR

കറാച്ചി: പാകിസ്താനിലെ കറാച്ചി മേയര്‍ വസീം അക്തറിന് നഗരസഭാ ഓഫിസിലെത്തേണ്ടത് ജയിലില്‍നിന്ന്. രാജ്യദ്രോഹ, ഭീകരവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഈ വര്‍ഷം ജൂലൈ മുതല്‍ ജയിലില്‍ കഴിയുന്ന മുത്തഹിദ ഖാമി മൂവ്‌മെന്റ് നേതാവായ അക്തറിനെ കഴിഞ്ഞ ആഴ്ചയാണ് കറാച്ചി മേയറായി തിരഞ്ഞെടുത്തത്. മുന്‍ മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ അക്തര്‍ നഗരസഭയിലെ 294ല്‍ 196 അംഗങ്ങളുടെ വോട്ട് നേടിയാണ് മേയറായത്. കഴിഞ്ഞദിവസം നടന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതിനായി ജയിലില്‍നിന്ന് പുറത്തുപോവുന്നതിനുള്ള അനുമതി ലഭിച്ച അക്തര്‍ പോലിസ് അകമ്പടിയോടെയാണ് നഗരസഭാ ഓഫിസിലെത്തിയത്. തനിക്കെതിരായ കേസുകളെല്ലാം തെറ്റാണെന്നും കേസില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും സത്യപ്രതിജ്ഞാചടങ്ങില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു.
തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ട്. കോടതി തന്റെ അപേക്ഷ തള്ളിയാല്‍ ജയിലിനകത്തു നിന്നു തന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താന്‍ നിയമപ്രകാരം പോലിസ് കസ്റ്റഡിയിലിരുന്ന് ഭരണം നടത്തുന്നതിന് വിലക്കില്ല. എന്നാല്‍, ജയിലില്‍ കഴിയുന്ന രാഷ്ട്രീയ നേതാവിന് മേയര്‍ സ്ഥാനം മുന്നോട്ടുകൊണ്ടുപോവാന്‍ പറ്റുമോ എന്നത് വ്യക്തമല്ല. നഗരഭരണം നടത്തുന്നതിന് ജയിലില്‍ ഓഫിസ് ആരംഭിക്കുന്നതിന് സിന്ധ് മുഖ്യമന്ത്രിക്ക് അക്തര്‍ അപേക്ഷ നല്‍കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക