|    Dec 11 Tue, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിന് നേരെ വെടിവയ്

Published : 24th November 2018 | Posted By: kasim kzm

പ്ഇസ്‌ലാമാബാദ്: കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുണ്ടായ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് അക്രമികളും രണ്ടു സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. മുഖം മറച്ചെത്തിയ അക്രമികള്‍ കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു.
കോണ്‍സുലേറ്റിനു പുറത്തെ ചെക്‌പോസ്റ്റില്‍ ഇവരെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ നാലുപേരടങ്ങുന്ന സംഘം നിറയൊഴിക്കുകയായിരുന്നു. ക്ലിഫ്റ്റണ്‍ ബ്ലോക്ക് നാലിനു സമീപം രാവിലെ 9.30ഓടെയാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജിയോ ടിവി റിപോര്‍ട്ട് ചെയ്തു.
കോണ്‍സുലേറ്റിലേക്ക് കൂടുതല്‍ സൈന്യം എത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലിസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ നാഷനല്‍ ആര്‍മി ഏറ്റെടുത്തതായി റിപോര്‍ട്ടുണ്ട്.
കോണ്‍സുലേറ്റ് ആക്രമണത്തെ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ അപലപിച്ചു. ചൈനയുമായി കഴിഞ്ഞമാസം പാകിസ്താന്‍ ഒപ്പിട്ട വ്യാപാര കരാറിനെ എതിര്‍ക്കുന്നവരാണ് അക്രമത്തിനു പിന്നിലെന്നും ചൈനീസ് നിക്ഷേപകരെ പിന്തിരിപ്പിക്കലാണ് അവരുടെ ഉദ്ദേശ്യമെന്നും ഇംറാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. എംബസിക്കു നേരെ നടന്ന ആക്രമണത്തെ ചൈന ശക്തമായി അപലപിച്ചു. ഇന്ത്യയും യുഎസും കറാച്ചിയിലെ കോണ്‍സുലേറ്റ് ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss