|    Jun 21 Thu, 2018 12:54 am
FLASH NEWS

കറവപ്പശുക്കള്‍ ചത്തു; നാട്ടുകാര്‍ ഭീതിയില്‍

Published : 22nd May 2018 | Posted By: kasim kzm

പേരാമ്പ്ര: എരവട്ടൂരില്‍ രണ്ട് കറവപശുക്കള്‍ചത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയില്‍. തൊട്ടടത്ത ദിവസങ്ങളില്‍ എരവട്ടൂര്‍ 18ാ0 വാര്‍ഡിലെ കുഴിച്ചാലില്‍ ദാമോദരന്റെയും വെള്ളയോട് ചാലില്‍ കെ യു കുമാരന്റെയും രണ്ടുപശുക്കളാണ് ചത്തത്. എന്താണ് രോഗമെന്ന് വ്യക്തമല്ല. വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധന നടത്തി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
ചങ്ങരോത്ത് പഞ്ചായത്തിലും മറ്റും നിപ്പാവൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ മരിക്കാനിടയായ സംഭവമായി ഇതിന് എന്തങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം. ഈ പ്രദേശത്ത് ക്ഷീര കര്‍ഷകര്‍ എരവട്ടൂര്‍ മില്‍മ സൊ സൈറ്റിയിലാണ് പാല്‍ അളക്കുന്നത്. പശുക്കള്‍ ചത്തതിനെ പറ്റി അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ക്ഷീര കര്‍ഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss