|    Oct 20 Fri, 2017 11:44 pm
FLASH NEWS

കറന്‍സി വിനിമയം; നോട്ടോട്ടത്തില്‍ തളര്‍ന്ന് വീട്ടമ്മമാരും വൃദ്ധരും

Published : 12th November 2016 | Posted By: SMR

കാളികാവ്: പഴനോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ കിട്ടാന്‍ പെടാപാട്. പൊരിവെയിലില്‍ തളര്‍ന്ന് വീട്ടമ്മമാരും വൃദ്ധരും. അതിരാവിലെ ബാങ്കിനു മുന്നില്‍ വെയിലേറ്റ് നിന്നവര്‍ പലരും തളര്‍ന്നുവീണു. കൈയ്യില്‍ ഒറ്റ രൂപ പോലുമില്ലാത്തവരാണ് കാത്ത് കിടക്കാന്‍ നിര്‍ബന്ധിതരായത്. നാളെ മുതല്‍ പെട്രോള്‍ പമ്പുകളിലും പഴയ നോട്ടെടുക്കില്ലന്ന് അറിയിപ്പുണ്ട്. ഇത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. പ്രയാസപ്പെട്ട് നേടിയെടുത്ത രണ്ടായിരത്തിന്റെ നോട്ടുമായി കടയിലെത്തിയാലും പുലിവാല് തന്നെ. ഒരു കടയിലും ചില്ലറയുമില്ല. അതിനാല്‍ ബാക്കി കിട്ടാനും നിര്‍വാഹമില്ല. പ്രവാസികളുടെ വീട്ടമ്മമാരാണ് ഏറെ പ്രയാസപ്പെടുന്നത്. എല്ലാ ബാങ്കുകളിലും രണ്ടായിരത്തിന്റെ നോട്ടുമാത്രമാണുള്ളത്. നിശ്ചിത ഫോറത്തില്‍ അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കിട്ടുന്നത് 4000 രൂപയാണ്.സഹകരണ ബാങ്കുകളെ ആശ്രയിക്കുന്നവരാണ് ഗ്രാമീണ മേഖലയില്‍ അധികപേരും. എന്നാല്‍ സഹകരണ ബാങ്കില്‍ നോട്ടുമാറ്റാനുള്ള സൗകര്യമില്ലാത്തത് പ്രയാസം ഇരട്ടിയാക്കി. ചില്ലറയില്ലാത്തതിന്റെ പേരില്‍ കച്ചവട സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. മിക്ക ബാങ്കുകളിലും ഇനിയും ആവശ്യത്തിനു പണമെത്തിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക