|    May 23 Tue, 2017 4:39 pm
FLASH NEWS

കറന്‍സി മാറ്റല്‍: സിപിഎം രാജ്യ വ്യാപക പ്രക്ഷോഭത്തിന്

Published : 13th November 2016 | Posted By: Navas Ali kn

cpm
പിന്‍വലിച്ച കറന്‍സികളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പകരം സംവിധാനങ്ങള്‍ പൂര്‍ണ്ണമായി നിലവില്‍ വരുന്നതുവരെ പിന്‍വലിച്ച കറന്‍സികളുടെ മൂല്യം നിലനിര്‍ത്തണമെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന പിബി യോഗം ആവശ്യപ്പെട്ടത്. കറന്‍സി നിരോധനം കാരണം തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ലെന്നും പണമില്ലാത്തതിനാല്‍  ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ പോലും വാങ്ങാനാവുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ജനങ്ങള്‍ അനുഭവിക്കുന്ന രൂക്ഷമായ പ്രതിസന്ധിക്കുള്ള പരിഹാര നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day