|    Sep 26 Tue, 2017 11:23 am
Home   >  National   >  

കറന്‍സി പിന്‍വലിക്കല്‍: രൂപയുടെ മൂല്യം താഴേക്ക്

Published : 23rd November 2016 | Posted By: Navas Ali kn

rupee-vs-dollar

500,1000 കറന്‍സികള്‍ പിന്‍വലിക്കല്‍ കാരണം രൂപയുടെ മൂല്യം ഇടിയുന്നു. കറന്‍സി പിന്‍വലിച്ച് ദിവസങ്ങള്‍ക്കകം തന്നെ രൂപയുടെ മൂല്യം താഴേക്കിറങ്ങാന്‍ തുടങ്ങി. ബ്രെക്‌സിറ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് നോട്ട് അസാധുവാക്കലിനു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണികളെ ബാധിച്ചിരിക്കുന്നത്. വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ച നോട്ട് നിരോധനം രൂപയുടെ മൂല്യവും കുത്തനെ തകര്‍ത്തിരിക്കുകയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ചയാണ് സംഭവിക്കുന്നത്. വെള്ളിയാഴ്ച ഒരു ഡോളറിന് 68.13 ഇന്ത്യന്‍ രൂപ ആയിരുന്നു വിനിമയ നിരക്ക്. തിങ്കളാഴ്ച രാവിലെ തന്നെ ഇത് 68.27ലേക്ക് താഴ്ന്നു. ബുധനാഴ്ച്ചയിലെത്തിയപ്പോള്‍ ഒരു ഡോളറിന് 68.69 രൂപ എന്ന നിരക്കിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഏറെ താമസിക്കാതെ രൂപയുടെ മൂല്യം 70ല്‍ എത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക