|    Jun 28 Wed, 2017 11:04 pm
FLASH NEWS
Home   >  National   >  

കറന്‍സി പിന്‍വലിക്കല്‍: ആറു ദിവസത്തിനിടെ 17 മരണം

Published : 14th November 2016 | Posted By: Navas Ali kn

infant

500,1000 കറന്‍സികള്‍ പിന്‍വലിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനത്തിനു ശേഷം കറന്‍സി മാറ്റാന്‍ വരി നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ചവരുടെയും ആത്മഹത്യ ചെയ്തവരുടെയും ചികില്‍സ നിഷേധിക്കപ്പെട്ട് മരിച്ചവരുടെയും
എണ്ണം 17 ആയി. ആറു ദിവസത്തിനകമാണ് ഇത്രയും പേര്‍ മരിച്ചത്.
രക്ഷിതാക്കളുടെ കൈയിലുള്ള പണത്തിന് മൂല്യമില്ലാത്തതിന്റെ പേരില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കപ്പെട്ട കുട്ടി മരിച്ചതായിരുന്നു പുറത്തുവന്നതില്‍ ആദ്യ സംഭവം. അതിനു ശേഷം വിസാഗില്‍ 18 മാസമുള്ള കുഞ്ഞ് മരുന്നു വാങ്ങിനല്‍കാന്‍ മാതാപിതാക്കളുെട പക്കല്‍ പണമില്ലാത്തതിനാല്‍ രോഗം മൂര്‍ഛിച്ച് മരിച്ചു. ഉത്തര്‍ പ്രദേശിലെ മൈന്‍പുരിയില്‍ പണമടക്കാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ചികില്‍സ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ഒരു വയസ്സുകാരന്‍ മരിച്ചതും സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഇരയായിട്ടായിരുന്നു. രാജസ്ഥാനിലെ പാലി ജില്ലയില്‍ ഗുരുതരാവസ്ഥയിലായ നവജാത ശിശുവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹന വാടക നല്‍കാന്‍ മൂല്യമുള്ള കറന്‍സിയില്ലാത്തതിനെ തുടര്‍ന്ന്  ചികില്‍സ ലഭിക്കാതെ കുഞ്ഞ് മരിച്ചതും അടുത്ത ദിവസം സംഭവിച്ചതാണ്.
കറന്‍സി മാറാന്‍ വരി നിന്നവര്‍ കുഴഞ്ഞുവീണ് മരിച്ച സംഭവങ്ങളാണ് യുപിയിലെ ഖുശിനഗറിലും, തെലുങ്കാനയിലെ മുര്‍ഷിദാബാദിലും,പശ്ചിമ ബംഗാളിലെ ഹൗറയിലും ബിഹാറിലെ കൈമുറിലും, മുബൈയിലും, ഗുജറാത്തിലെ താരാപൂരിലും, കേരളത്തിലെ ആലപ്പുഴയിലും, കര്‍ണ്ണാടകയിലെ ഉടുപ്പിയിലുമെല്ലാം ആവര്‍ത്തിച്ചത്. ഇതിനെല്ലാം പുറമെ പണം പിന്‍വലിക്കാനുള്ള നിയന്ത്രണം കാരണം നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയ മുടങ്ങിയ രോഗം മൂര്‍ഛിച്ചവരും, സ്‌കാനിങ് ഉള്‍പ്പടെയുള്ള പണച്ചിലവുള്ള പരിശോധനകള്‍ നടത്താനാകാത്തവരും രാജ്യത്തെ ആശുപത്രികളില്‍ എത്രവേണമെങ്കിലുമുണ്ട്. ഇവരില്‍ പലരും അത്യാസന്ന നിലയിലാണ് എന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വര്‍ധിപ്പിക്കുന്നതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക