|    Apr 23 Mon, 2018 3:46 am
FLASH NEWS

കറന്‍സി നിരോധനം: ബാങ്കുകളില്‍ വന്‍ തിരക്ക്

Published : 11th November 2016 | Posted By: SMR

പയ്യോളി: പഴയ നോട്ടുകള്‍ മാറാനും തുക പിന്‍വലിക്കാനുമായി ബാങ്കിനു മുമ്പിലും പോസ്റ്റ് ഓഫിസിനു മുമ്പിലും ജനങ്ങളുടെ നീണ്ട ക്യൂ. പോസ്റ്റ്ഓഫിസ് വഴിയുള്ള നോട്ടുമാറല്‍ അവതാളത്തിലായിരിക്കുകയാണ്. മതിയായ പണമില്ലാത്തതാണ് ഇതിന് കാരണം. പോസ്‌റ്റോഫിസുകളില്‍ നിന്ന് പ്രതിദിനം പതിനായിരം രൂപ മാത്രമാണ് അനുവദിക്കാനാവൂ. നോട്ടു മാറല്‍  പോസ്‌റ്റോഫിസിലെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പയ്യോളിയില്‍ ബാങ്കുകള്‍ക്കു മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ തുടങ്ങിയ തിരക്ക് വൈകുംവരെ നീണ്ടു. അതേ സമയം ടൗണുകളിലും ബസ്സുകളിലും തിരക്ക് കുറഞ്ഞു. നോട്ട് നിരോധനം കടകളിലും ഹോട്ടലുകളിലുമുള്ള കച്ചവടത്തെ ബാധിച്ചു. ബാങ്കുകളില്‍ നിന്നു ലഭിച്ച 2000 രൂപ നോട്ട് മാറാന്‍ സാധിക്കാതെയും ജനം ബുദ്ധിമുട്ടി. കടകളില്‍ ബാക്കി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ വൈകിട്ടു വരെ ക്യു നിന്ന് കിട്ടിയ രണ്ടായിരത്തിന്റെ നോട്ടുമായി നിത്യോപയോഗ സാധനം പോലും വാങ്ങാന്‍ സാധിക്കാതെ ആളുകള്‍ വീട്ടിലേക്ക് മടങ്ങി. പേരാമ്പ്ര: സാമ്പത്തിക അടിയന്തിരാവസ്ഥ മൂലം മലയോര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും സാധാരണ ജനങ്ങള്‍ വലഞ്ഞു.വീടുകളില്‍ അത്യാവശ്യകാര്യത്തിന് പോലും ചെറിയ തുകയില്ലാതെ പുറത്ത് ഇറങ്ങാന്‍ പ്രയാസപ്പെട്ടവര്‍ ധാരാളമുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ സഹകരണ സ്ഥാപനങ്ങളില്‍ ഇടപാടുള്ള സാധാരണക്കാര്‍ അത്യാവശ്യകാര്യത്തിന് പോലും പണം ലഭിക്കാതെ വന്ന അവസ്ഥ ദയനീയമായി. കാലത്ത് 6 മണി മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട നീണ്ട നിര ഇരുട്ട് പരക്കും വരെ തുടര്‍ന്നിരുന്നു. പേരാമ്പ്രയില്‍ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, എസ്ബിടി, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളില്‍ സ്ത്രീകളും പ്രായമുള്ളവരുമായ ഇടപാടുകാരുടെ തിക്കും തിരക്കും നിയന്ത്രിക്കാന്‍ പോലിസും ഹോം ഗാര്‍ഡും ഉണ്ടായിരുന്നു. സഹകരണ സ്ഥാപനങ്ങള്‍ കാലത്ത് മുതല്‍ തുറന്ന് പ്രവര്‍ത്തിച്ചുവെന്നല്ലാതെ കാര്യമായ ഇടപാടുകള്‍ നടന്നില്ല.വടകര: കൈയിലുള്ള നിരോധിച്ച കറന്‍സികള്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും മാറ്റി പുതിയ നോട്ടുകള്‍ വാങ്ങാനും  വടകര മേഖലയില്‍ വന്‍ തിരക്കയാണ് അനഭവപ്പെട്ടത്. രാവിലെ ബങ്ക് തുറക്കുന്നതിന് മുമ്പ് തന്നെ വന്‍ ക്യൂവാണുണ്ടായത്. പല ബാങ്കുകളിലും മാറ്റി നല്‍കാനുള്ള പണം ഇല്ലായിരുന്നു. ഇത് ചിലയിടങ്ങളില്‍ ബാങ്ക് അധികൃതരും ഉപഭോക്താക്കളും തമ്മിലും വാക്ക് തര്‍ക്കത്തിനിടയാക്കി. മതിയായ പണം ഇല്ലാത്തതിനെ തുടര്‍ന്ന് പോസ്റ്റ് ഓഫിസില്‍ എത്തിയവരും വെറും കൈയോടെ മടങ്ങേണ്ടി വന്നു. സഹകരണ ബേങ്കുകളില്‍ കറന്‍സി മാറ്റാനെത്തിയവര്‍ക്ക് നിര്‍ദേശം ലഭിക്കാത്തതിനാല്‍ പണം ലഭിച്ചില്ല. പെട്ടെന്നുണ്ടായ നിരോധനം വ്യാപാരമേഖലയില്‍ വന്‍ ഇടിവാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ വടകര മേഖലയിലുണ്ടായത്. പല സ്ഥാപനങ്ങലും ആളില്ലാത്തതിനാല്‍ അടച്ചിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss