|    Dec 17 Sun, 2017 11:46 am
FLASH NEWS
Home   >  Kerala   >  

കറന്‍സി നിരോധനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു

Published : 23rd November 2016 | Posted By: Navas Ali kn

palliative-care-artwork

500, 1000 കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാറിന്റെ നടപടി സംസ്ഥാനത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു തുടങ്ങി. കറന്‍സി ക്ഷാമം കാരണം അനാഥ ശാലകള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനം സ്വരൂപിക്കാനാകാത്ത അവസ്ഥ വന്നു തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളെയും കറന്‍സി നിരോധനം പ്രതികൂലമായി ബാധിച്ചു.
സംസ്ഥാനത്താകമാനം 320തോളം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളാണ് ഉള്ളത്. വീടുകളിലും മറ്റു സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സംഭാവന പാത്രങ്ങളിലൂടെയും മറ്റു സഹായങ്ങളിലൂടെയുമാണ് പ്രധാനമായും പ്രവര്‍ത്തനച്ചിലവ് കണ്ടെത്തുന്നത്.കറന്‍സി നിരോധനം കാരണമുള്ള ക്ഷാമം ഈ ക്ലിക്കുകളുടെയെല്ലാം പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു തുടങ്ങി. 64 പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളുള്ള മലപ്പുറം ജില്ലയില്‍ പ്രതിമാസം ശരാശരി 22 ലക്ഷത്തോളം രൂപയാണ് സംഭാവനയായി ലഭിച്ചിരുന്നത്. കറന്‍സി നിരോധനം വന്ന ശേഷം ഇതില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. മാറാരോഗികളും ചികില്‍സിക്കാന്‍ പണമില്ലാത്തവരുമായ പതിനായിരങ്ങള്‍ക്ക് ആശ്വാസമേകുന്നവയാണ് ഓരോ പ്രദേശത്തെയും പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍. കറന്‍സി ക്ഷാമം ഇത്തരത്തില്‍ തുടരുന്നത് പാവപ്പെട്ട രോഗികള്‍ക്ക് സഹായം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss