|    Oct 23 Mon, 2017 10:52 pm
FLASH NEWS

കറന്‍സി ക്ഷാമം; വ്യാപാരി ഹര്‍ത്താല്‍ ഇന്ന്;പെട്രോള്‍ പമ്പുകളും അടച്ചിടും

Published : 22nd November 2016 | Posted By: SMR

കല്‍പ്പറ്റ: കറന്‍സി ക്ഷാമം വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലയില്‍ ഉണ്ടാക്കിയ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നു വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. ഇന്‍കം ടാക്‌സ് ഓഫിസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്തും. കറന്‍സി പിന്‍വലിക്കല്‍ മൂലം വ്യാപാര രംഗത്തും കാര്‍ഷിക മേഖലയിലും വന്‍ പ്രതിസന്ധിയാണ്. കാര്‍ഷിക മേഖലയായ വയനാട്ടില്‍ കാര്‍ഷിക വിളകള്‍ വില്‍ക്കാന്‍ സാധിക്കുന്നില്ല. ഇതിന് അടിയന്തര പരിഹാരം കാണണം. കൂലി നല്‍കാന്‍ നോട്ട് ലഭ്യമല്ലാത്തതിനാല്‍ കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കറന്‍സി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡ് അവസാനിപ്പിക്കണം. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് കഴിഞ്ഞ 12 ദിവസത്തെ അനുഭവം. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും പിന്‍മാറണമെന്നും സഹകരണ ബാങ്കുകളിലും നോട്ട് കൈമാറ്റം നടത്താന്‍ അനുവദിക്കണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. ഇന്‍കം ടാക്‌സ് ഓഫിസ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരി ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടുമെന്നു ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹിജാസ് കക്കോടന്‍, ഹാരിസ്, ബാബു എന്നിവര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക