|    Dec 15 Sat, 2018 2:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കറന്‍സികളില്‍ ഗാന്ധിക്കു പകരം സവര്‍ക്കര്‍ വേണം: ഹിന്ദു മഹാസഭ

Published : 30th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിനു പകരം ഗാന്ധിജിയെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ. സര്‍ക്കാരിനോട്  ഇക്കാര്യം ആവശ്യപ്പെട്ടതായി അവര്‍  അറിയിച്ചു. ഇതിനുപുറമെ, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി സവര്‍ക്കറെ ആദരിക്കണമെന്നും ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സവര്‍ക്കറുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തി വേണ്ട ആദരവ് നല്‍കണമെന്നാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. “ഹിന്ദുത്വ: ആരാണ് ഹിന്ദു’ എന്ന തന്റെ കൃതിയിലൂടെ തീവ്ര ഹിന്ദുത്വ വികാരങ്ങള്‍ക്ക് രൂപംനല്‍കിയ വ്യക്തിയായിരുന്നു സവര്‍ക്കര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss