|    Oct 17 Wed, 2018 2:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ഷക സഹകരണ സംഘങ്ങള്‍ പുതിയ മേഖലകളിലേക്കു കടക്കണം: പ്രധാനമന്ത്രി

Published : 22nd September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സഹകരണസംഘങ്ങള്‍ തേനീച്ചവളര്‍ത്തല്‍, കടല്‍പായല്‍ തുടങ്ങിയ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം നടപടികള്‍ കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.മഹാരാഷ്ട്രയിലെ സഹകരണസംഘം നേതാവ് ലക്ഷ്മണ്‍ മാധവ് റാവു ഇനാമ്ദറിന്റെ 100ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. സഹകരണ മേഖലയ്ക്ക് എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനും അതുമൂലം വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കാനും സംഘങ്ങള്‍ക്കു സാധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss