|    Oct 20 Sat, 2018 8:31 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കര്‍ഷക ദിനാഘോഷം മുഖ്യമന്ത്രി നാളെ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യും

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനതല കര്‍ഷക ദിനാഘോഷം നാളെ മലപ്പുറത്ത് എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കര്‍ഷക അവാര്‍ഡ് ദാനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും സംസ്ഥാനമൊട്ടാകെ നാശനഷ്ടങ്ങള്‍ വിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കര്‍ഷകദിനാചരണ ചടങ്ങുകള്‍ നടത്താനാണു തീരുമാനം. മിത്രനികേതന്‍ പത്മശ്രീ കെ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് ആലക്കോട് പാടശേഖര സമിതിക്ക് നല്‍കും. അഞ്ചു ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് അവാര്‍ഡ്. ഏറ്റവും മികച്ച പാടശേഖര സമിതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. കര്‍ഷകോത്തമ അവാര്‍ഡ് രാജന്‍ പി എ, പള്ളിപ്പാറയ്ക്കും നല്‍കും. മന്ത്രിമാരായ ഡോ. കെ ടി ജലീല്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss