|    Jul 20 Fri, 2018 12:41 pm
FLASH NEWS

കര്‍ഷക തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്‌

Published : 11th September 2017 | Posted By: fsq

 

കോഴിക്കോട് : വര്‍ഷങ്ങളായിട്ടുള്ള ക്ഷേമനിധി അംഗത്വ കര്‍ഷക തൊഴിലാളികളുടെ നാമമാത്രമായ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിച്ച് നല്‍കുക, സംസ്ഥാന കാര്‍ഷിക വികസന നയത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പ്രത്യേക ബജറ്റ് അവതരിപ്പിക്കുക, കാര്‍ഷിക ഭൂമികള്‍ നിര്‍ബാധം നികത്തുന്നത് തടയുക, ക്ഷേമനിധി ബോര്‍ഡിലും കാര്‍ഷിക വികസന സമിതികളിലും സംഘടനക്ക് പ്രാതിനിധ്യം അനുവദിച്ച് നല്‍കുക, വിലക്കയറ്റം തടയുന്നതിന്  നടപടികള്‍ സ്വീകരിക്കുക, മനുഷ്യകുലത്തിന് നിരക്കാത്ത തരത്തിലുള്ള മദ്യനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ മുഴുവന്‍ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ്ണയും നവംബര്‍ മാസത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നതിനും കോഴിക്കോട് ചേര്‍ന്ന കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു ) സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. എസ്ടിയു ദേശീയ കമ്മിറ്റി നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ചും സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചിലും പങ്കെടുത്ത് വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. എസ്ടിയു സംസ്ഥാന ഖജാഞ്ചി കെ. പി. മുഹമ്മദ് അഷ്‌റഫ് യോഗം  ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി പി എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ ഹംസ, പാറക്ക മമ്മുട്ടി, വി. കെ. കുഞ്ഞായന്‍കുട്ടി മാസ്റ്റര്‍, എം. കുഞ്ഞഹമ്മദ് കല്ലൂരാവി, സി. മുഹമ്മദ് ഇസ്മായില്‍, പി. മുഹമ്മദ് മാസ്റ്റര്‍, പി. സി മുഹമ്മദ്, കെ. പി. കുഞ്ഞി മുഹമ്മദ്, പി എം അഷ്‌റഫ്, കെ. ബഷീര്‍ മൗലവി, ഇ. എ റഹ്്മാന്‍, സി ടി അബ്ദുല്‍ കരീം, വി ടി അബ്ദുല്‍റഹ്്മന്‍, പി. നൗഷാദ്, കെ കെ മൂസക്കോയ, ടി മുഹമ്മദ് കുഞ്ഞി, അബു കൂടലായി, സി. അലവിക്കുട്ടി, പി എസ് അബ്ദുറഹിമാന്‍, ടി എം ഇബ്രാഹിം ഹാജി, കെ. അബ്ദുറഹ്മാന്‍, ടി. മുഹമ്മദലി. പി. എ ബഷീര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss