|    Dec 19 Tue, 2017 2:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കര്‍ഷക തൊഴിലാളികളുടെ കൂലിനിരക്ക് വര്‍ധിപ്പിച്ചു

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: കുട്ടനാട് കാര്‍ഷിക മേഖലയിലെ കര്‍ഷകത്തൊഴിലാളികളുടെ കൂലിനിരക്കുകള്‍ വര്‍ധിപ്പിച്ചു. പുരുഷന്‍മാരുടെ ദിവസക്കൂലി 560 രൂപയില്‍നിന്നും 700 രൂപയായും സ്ത്രീകളുടേത് 330 രൂപയില്‍നിന്നും 400 രൂപയായുമാണ് വര്‍ധിപ്പിച്ചത്. മറ്റ് നിരക്കുകള്‍: വിത, വളമിടല്‍ (ഒരു ഏക്കറിന്)-375 രൂപയില്‍നിന്നും 450 രൂപ. മരുന്നടി (നടീലിന് മുമ്പ്) ഒരു ഏക്കറിന്-310 രൂപയില്‍നിന്നും 375 രൂപ; നടീലിന് ശേഷം – 375 രൂപയില്‍നിന്നും 450 രൂപ.  നടീലിന് മുമ്പ് ഒരു കുറ്റി മരുന്ന് തളിക്കുന്നതിന് 55 രൂപ, നടീലിന് ശേഷം 60 രൂപ.
കുട്ടനാട് വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കൂലിവര്‍ധനവ് കൊല്ലവര്‍ഷം 1192ലെ പുഞ്ചകൃഷിക്കും രണ്ടാം കൃഷിക്കും ബാധകമായിരിക്കും. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ എം ജി സുരേഷ്, തൊഴിലാളി പ്രതിനിധികളായ ബി ആര്‍ കൈമള്‍ കരുമാടി, തോമസ് ജോസഫ് ഇല്ലിക്കല്‍, അമ്മിണി വര്‍ഗീസ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss