|    Jul 20 Fri, 2018 4:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തും

Published : 16th September 2017 | Posted By: fsq

 

കോട്ടയം: കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും ഈമാസം 26, 27 തിയ്യതികളില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തും. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, റബറിന് 200 രൂപ വിലസ്ഥിരത നിശ്ചയിച്ച് സബ്‌സിഡി അനുവദിക്കുക, കര്‍ഷക പെന്‍ഷന്‍ 3,000 രൂപയാക്കുക, നെല്ലിന്റെ സംഭരണവില 30 രൂപയാക്കുക, കാര്‍ഷികോപകരണങ്ങളെയും കാര്‍ഷികോല്‍പന്നങ്ങളെയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 26ന്് രാവിലെ 11 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മുഖ്യപ്രഭാഷണം നടത്തും. 27ന് രാവിലെ 11 മണിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപനയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ കോണ്‍ഗ്രസ് എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍ പങ്കെടുക്കും. തുടര്‍ച്ചയായുണ്ടാവുന്ന വരള്‍ച്ചയും കാര്‍ഷിക വിളകളുടെ വിലസ്ഥിരതയില്ലായ്മയും മൂലം കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  അഖിലേന്ത്യാ തലത്തില്‍ കര്‍ഷകര്‍ക്കായി സംഘടന രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സണ്ണി കലൂര്‍, എ ഡി സാബൂസ്, കെ സി വിജയന്‍, ജില്ലാ പ്രസിഡന്റ് തോമസ്‌കുട്ടി മണക്കുന്നേല്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss