|    Oct 20 Sat, 2018 3:38 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളും ; മുട്ടുമടക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

Published : 15th September 2017 | Posted By: fsq

 

ജയ്പൂര്‍: 14 ദിവസമായി രാജസ്ഥാനില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിന് ചരിത്ര വിജയം. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ബിജെപി സര്‍ക്കാര്‍ അംഗീകരിച്ചു. കര്‍ഷകരുടെ 50,000 രൂപ വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളാന്‍ ധാരണയായി. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാട് കര്‍ഷക ആത്മഹത്യക്ക് കാരണമായ സാഹചര്യത്തിലാണു കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്തുണ നല്‍കി മുന്നോട്ടുവന്നതോടെ ജനകീയ സമരമായി മാറുകയായിരുന്നു. സപ്തംബര്‍ 1ന് ആരംഭിച്ച സമരത്തില്‍ രാജസ്ഥാനിലെ മുഴുവന്‍ കലക്ടറേറ്റുകളും ഘെരാവോ ചെയ്യാനും സിക്കാറില്‍ കൂറ്റന്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കാനും കിസാന്‍ സഭ ആഹ്വാനം ചെയ്തിരുന്നു. സംസ്ഥാനത്തെ സിക്കാര്‍, ഗംഗനഗര്‍, ഹനുമാന്‍ഗഡ്, ചുരു തുടങ്ങിയ ജില്ലകളില്‍ സമരം വ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളും അവശ്യ സര്‍വീസുകളും സേവനങ്ങളും മാത്രമായിരുന്നു ഇവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. കൃഷിക്കു വേണ്ടി വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കുക, കര്‍ഷക പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിക്കുക,  കനാല്‍ ജലം ലഭ്യമായില്ലെങ്കില്‍ നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണു സര്‍ക്കാര്‍ അംഗീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss