|    Oct 20 Fri, 2017 1:51 am
Home   >  Kerala   >  

കര്‍ഷക ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി

Published : 27th June 2017 | Posted By: mi.ptk

ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയി

കോഴിക്കോട്: വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് പോലീസില്‍ കീഴടങ്ങി. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു സിലീഷ്  തിങ്കളാഴ്ച രാത്രിയാണ് പേരാമ്പ്ര സിഐക്ക് മുന്നില്‍ കീഴടങ്ങിയത്.
ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യാകുറിപ്പില്‍ സലീഷിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സലീഷ് ഒളിവില്‍ പോയത്. വയനാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
സലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. ജോയിയുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക