|    Jun 21 Thu, 2018 5:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കര്‍ഷക ആത്മഹത്യ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്‌

Published : 28th January 2017 | Posted By: fsq

supreme-court

ന്യൂഡല്‍ഹി: രാജ്യത്തു കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് സംബന്ധിച്ചു സുപ്രിംകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസയച്ചു. കര്‍ഷക പ്രശ്‌നങ്ങള്‍ പഠിക്കാന്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കി. സര്‍ക്കാരിതര സന്നദ്ധ സംഘടനയായ സിറ്റിസണ്‍സ് റിസോഴ്‌സ് ആന്റ് ആക്ഷന്‍ ഇനീഷ്യേറ്റീവ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഗുജറാത്തിലെ കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ സമീപിച്ചതെങ്കിലും  കര്‍ഷക ആത്മഹത്യ ഒരു സംസ്ഥാനത്തെ മാത്രം പ്രശ്‌നമല്ലെന്നു നിരീക്ഷിച്ചാണ്  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസയച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss