|    Sep 23 Sat, 2017 10:13 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പാടശേഖരസമിതിക്കുള്ള മിത്രാനികേതന്‍ വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ പുരസ്‌കാരത്തിന് മലപ്പുറം കോലത്തുപാടം കോള്‍ കൃഷി കമ്മിറ്റി അര്‍ഹമായി. രണ്ടുലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമാണ് പുരസ്‌കാരം.
മികച്ച സമ്മിശ്രകര്‍ഷകനുള്ള കര്‍ഷകോത്തമ പുരസ്‌കാരം: കെ കൃഷ്ണനുണ്ണി  ഒരുലക്ഷം രൂപയും സ്വര്‍ണമെഡലും പ്രശംസാപത്രവും ഫലകവുമാണ് പുരസ്‌കാരം. വനിതകള്‍ക്കുള്ള യുവകര്‍ഷക അവാര്‍ഡിന് വയനാട് തൊണ്ടര്‍നാട് സ്വദേശി ലക്ഷ്മി രാജന്‍, ഇടുക്കി വലിയതോവാള സ്വദേശി മഞ്ചു മാത്യു എന്നിവര്‍ അര്‍ഹരായി.
മികച്ച യുവകര്‍ഷകനുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ പിണറായി സ്വദേശി വി മഹേഷ് അര്‍ഹനായി. മികച്ച കൃഷി ഫാമിനുള്ള പുരസ്‌കാരം കഴക്കൂട്ടം കോക്കനട്ട് നഴ്‌സറിക്ക് ലഭിച്ചു. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക