|    Apr 30 Sun, 2017 10:49 am
FLASH NEWS

കര്‍ഷകര്‍ നാടിന്റെ ജീവനാഡി:അമര്‍നാഥ് ഭായി

Published : 25th January 2017 | Posted By: fsq

 

കോട്ടയം: കര്‍ഷകര്‍ നമ്മുടെ നാടിന്റെ ജീവ നാഡിയാണെന്ന് ഇന്ത്യയിലെ മുതിര്‍ന്ന സര്‍വോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേന്‍ നേതാവുമായ അമര്‍നാഥ് ഭായി.ദേശീയ കര്‍ഷക ഏകോപന സമിതിയുടെ കിഷന്‍ പട്‌നായ്ക് നഗറിയില്‍  (കോട്ടയം തിരുനക്കര മൈതാനം) വെച്ച് നടന്ന കര്‍ഷക മുന്നേറ്റ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നമ്മുടെ ഭരണാധികാരികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വികസന നയം കര്‍ഷകന്റെ അന്തകനാണ്. ഈ വികസന നയം അടിത്തറയില്ലാത്തതും പരിസ്ഥിതി വിനാശവും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്നതും ഭാവി ഇല്ലാത്തതും എല്ലാ വിധമായ അസമത്വങ്ങളും നിലനിര്‍ത്തുന്നതുമാണെന്ന് ഇന്ത്യയിലെ മുതിര്‍ന്ന സര്‍വോദയ നേതാവും ഗാന്ധി പീസ് ഫൗണ്ടേന്‍ നേതാവുമായ അമര്‍നാഥ് ഭായി പറഞ്ഞു.  സമാജ്‌വാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ കര്‍ഷക ഏകോപന സമിതി കണ്‍വീനര്‍ വിവേകാനന്ദ് മാത്തനേ (മഹാരാഷ്ട്ര), ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ഹര്‍ചപാല്‍ സിങ് (ദില്ലി),കര്‍ഷക ഏകോപന സമിതി കണ്‍വീനര്‍ ഹേമന്തകുമാര്‍ (കര്‍ണാടക),  പലേക്കര്‍ കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷക സമരങ്ങളുടെ മുന്‍ നിരയിലും പ്രവര്‍ത്തിക്കുന്ന സമാജ്വാദി ജനപരിഷത്തിന്റെ നേതാവ് അരുണ്‍റായ് സിംങ് (കുച്ച്ബീഹാര്‍), ആസാദി ബച്ചാവോ ആന്ദോളന്റെ മുഖ്യനേതാവ് മനോജ് ത്യാഗി (അലഹബാദ്), രാഷ്ട്ാരീയ സേവാ മിഷന്റെ കോ ഓഡിനേറ്റര്‍ രാജേന്ദ്ര സിംങ് (ആഗ്ര),  ആസാദി ബച്ചാവോ ആന്ദോളന്‍ സ്ഥാപക അംഗം സത്യപ്രകാശ് ഭാരത് (ദില്ലി), ഡോ.ജൈലാനി (തമിഴ് നാട്), ഡോ. മിഥിലേഷ് ഡാംഗി (യുപി യിലെ കര്‍ഷക നേതാവ്). രാഷ്ട്രീ സേവാ മിഷന്‍ നേതാവ് സുനില്‍ ഫൗജി ( നോയിഡ), സമാജ്വാദി ജനപരിഷത്ത് നേതാവ് വികാസ് ചൗഹാന്‍ (ബംഗാള്‍), സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രവര്‍ത്തിക്കുന്ന  ബബിതാബാട്ടി (നോയിഡ),  ഡോ. അഭിലാഷ ( മഹാരാഷ്ട്ര),  അഡ്വ. നീരജ്, പ്രീത്‌സിംങ് (ഡല്‍ഹി), എം കുര്യന്‍, എബി ജോണ്‍ വന്‍നിലം, പി എ കുട്ടപ്പന്‍, കുരുവിള ജോണ്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day