|    May 30 Tue, 2017 12:56 pm
FLASH NEWS

കര്‍ഷകര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

Published : 6th October 2016 | Posted By: Abbasali tf

ആലപ്പുഴ: കളശല്യവും മുഞ്ഞ ബാധയുമേറ്റു കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ കലക്ടറേറ്റു മാര്‍ച്ചും ധര്‍ണയും നടത്തി. കുട്ടനാട് വികസനസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ വരിനെല്ലിന്റെ കറ്റകളുമായാണ് കര്‍ഷകര്‍ അണിനിരന്നത്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ സമാപിച്ചു. കുട്ടനാട് വികസനസമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉദഘാടനം ചെയ്തു. കൃഷിയിറക്കാന്‍ 20000 രൂപയും അനുബന്ധ ചെലവുകള്‍ക്കായി 30000 രൂപയും കടമെടുത്ത കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍ പരിരക്ഷ ലഭ്യമാക്കണമെന്നു ഫാ. തോമസ് പീലിയാനിക്കല്‍ പറഞ്ഞു. ഇക്കുറി നെല്‍കൃഷിയുടെ മൂന്നിലൊന്ന് ഉല്‍പ്പാദനം മാത്രമേ ലഭിച്ചിട്ടുള്ളൂ. കൃഷിയിടങ്ങളിലെ രാസപദാര്‍ഥം ഇല്ലാതാക്കുന്നതിനെക്കുറിച്ചു ശാസ്ത്രീയ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ 2500 വരെ ക്വിന്റല്‍ നെല്ല് ലഭിച്ചിരുന്ന പാടശേഖരത്തില്‍ ഇക്കുറി ആയിരത്തില്‍ താഴെ മാത്രമാണ് ലഭിച്ചത്. നെല്ല്കുറയാന്‍ പലകാരണങ്ങളും പറയുന്നുണ്ടെങ്കിലും ഭലപ്രദമായ കളനാശിനി ലഭ്യമല്ലാത്തതാണ് പ്രധാനകാരണം. കുട്ടനാടന്‍ പാടശേഖരങ്ങള്‍ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും സന്ദര്‍ശിക്കുക, കുട്ടനാട് പാക്കേജ് നടപ്പാക്കുക, കേന്ദ്ര വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.  ഇക്കാര്യമുന്നയിച്ചു തോമസ് ചാണ്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും കാണും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ മുഞ്ഞ ബാധിച്ച പാടശേഖരങ്ങള്‍ വിദഗ്ധ സമിതി (മള്‍ട്ടി  ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ടീം) സന്ദര്‍ശിച്ച്  നടപടി സ്വീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day