|    Nov 16 Fri, 2018 10:15 pm
FLASH NEWS

കര്‍ഷകര്‍ക്ക് ചെറുപുഴ പഞ്ചായത്തു വക രാസവളം

Published : 10th April 2018 | Posted By: kasim kzm

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് ഈ വര്‍ഷത്തെ പദ്ധതിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത് രാസവളം. പഞ്ചായത്ത് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുമ്പോഴാണ് ചെറുപുഴ പഞ്ചായത്ത് കര്‍ഷകര്‍ക്ക് രാസവളം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ പഞ്ചായത്ത് ഭരണസമിതി കര്‍ഷകര്‍ക്ക് ജൈവവളം ഇഷ്ടമുള്ള സ്ഥലത്ത് നിന്നു വാങ്ങാന്‍ അനുമതി നല്‍കിയാണ് പദ്ധതി നടപ്പാക്കിയത്. ഈ വര്‍ഷം ഒരു സ്വകാര്യ കമ്പനിയുടെ രാസവളമാണ് പഞ്ചായത്ത് പദ്ധതിയിലൂടെ കര്‍ഷകരെ അടിച്ചേല്‍പ്പിക്കുന്നത്. 25 ലക്ഷം രൂപയുടെ വളമാണ് നല്‍കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss