|    Jun 26 Mon, 2017 2:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുമെന്ന് ജെയ്റ്റ്‌ലി

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ കുറയ്ക്കാന്‍ കര്‍ഷകര്‍ക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബിജെപി എംപിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പ്രതിസന്ധി മൂലം നഗരങ്ങളില്‍ പ്രയാസം കുറഞ്ഞിട്ടുണ്ടെന്നും അടുത്തുതന്നെ ഗ്രാമങ്ങളിലെ കഷ്ടപ്പാടുകളും കുറയുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നോട്ടുകള്‍ പെട്ടെന്ന് വിതരണം സാധിക്കുകയില്ല. അതിനു സാവകാശം ആവശ്യമാണ്. അടുത്ത ആഴ്ചയില്‍ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നോട്ടുകള്‍ വിതരണം ചെയ്യും. ആവശ്യത്തിന് എല്ലാ മേഖലകളിലും നോട്ടുകളെത്തിക്കഴിഞ്ഞാല്‍ നിയന്ത്രണം നീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക