|    Oct 20 Sat, 2018 2:25 pm
FLASH NEWS

കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കാതെ മച്ചിപ്ലാവ് ക്ഷീരോല്‍പാദക സംഘം

Published : 8th September 2017 | Posted By: fsq

 

അടിമാലി: മച്ചിപ്ലാവ് ക്ഷീരോല്പാദക സംഘത്തില്‍ കര്‍ഷകര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് ആക്ഷേപം. ഓണത്തിന് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കേണ്ട ബോണസ് ഇതുവരെയാ യി വിതരണം ചെയ്തിട്ടില്ല.എല്ലാ വര്‍ഷ വും ഓണത്തേിന് മുമ്പാണ്  സംഘങ്ങള്‍ കര്‍ഷകര്‍ക്ക് ബോണസ് നല്‍കുന്നത്. ഓഡിറ്റിംഗ് പൂര്‍ത്തിയാ കാത്തിനാലാണ് ബൊണസ് നല്‍കാ ത്തതെന്നാണ് ഭരണസമിതി കര്‍ഷകരോട് പറയുന്നത്. എന്നാല്‍ ഈ സംഘത്തില്‍ ഓഡിറ്റിംഗ് നടത്തിയിട്ട് രണ്ട് വര്‍ഷത്തോളമായി. വന്‍ ക്രമക്കേടാണ് യുഡിഎഫ് ഭരണ സമിതി നടത്തുന്നത്. പാലിന്റെ ഗുണനി ലവാരം പരിശോധിക്കുന്നതിനുള്ള അനലൈസര്‍ ഇവിടെ ഉപയോഗിക്കു ന്നില്ല. മില്‍ക്കോ ടെസ്റ്ററിന്റെ പോയിന്റു കള്‍ കുറച്ചിട്ട് പാലിന് വിലകുറച്ച് കാണിച്ചും വന്‍തോതിലുള്ള തട്ടിപ്പുക ളാണ് ഇവിടെ നടക്കുന്നത്. ആനൂകൂല്യങ്ങള്‍  പ്രസിഡന്റും സെക്രട്ടറിയും ഭരണ സമിതിയംഗങ്ങളും തട്ടിച്ചെടുക്കുകയാ ണ്. കൂടാതെ കര്‍ഷകര്‍ക്ക് സംഘംവഴി നല്‍കുന്ന കാലിത്തീറ്റക്ക് മറ്റ് സംഘങ്ങളേക്കാള്‍ വില ഈടാക്കുന്ന തായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനായി അനുവദിച്ച മൂന്ന് ലക്ഷം രൂപ സെക്രട്ടറിയും പ്രസിഡന്റിന്റെ ബന്ധുവും കൂടി തരപ്പെടുത്തിയെടു ക്കുകയായിരുന്നു. വായ്പ ലഭിക്കുന്നത് സംബന്ധിച്ച നോട്ടീസ് അപേക്ഷ നല്‍കേണ്ട അവസാന  ദിവസത്തിന് മണിക്കൂറുക ള്‍ക്ക് മുന്‍പ് മാത്രമാണ് പ്രദര്‍ശിപ്പിച്ച ത്. ഇതേതുടര്‍ന്ന്   കര്‍ഷകര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇങ്ങനെ ലക്ഷങ്ങള്‍ ഇവര്‍ തട്ടിച്ചെടുത്തതായി കര്‍ഷകര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ക്ഷീരവിക സന വകുപ്പ് ഡയറക്ടര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘത്തിലെ അഴിമതികളെ കുറിച്ച് ഭരണസമിതി പിരിച്ച് വിട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ക്ഷീരകര്‍ഷക സംരക്ഷണ മുന്നണി പ്രസിഡന്റ് കെ പി പൗലോസ്, സെക്രട്ടറി എംഎം കുര്യാച്ച ന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss