|    May 23 Tue, 2017 4:54 am
FLASH NEWS

കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കും

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ ഓണത്തിനു മുമ്പുതന്നെ നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. മൂന്നുമാസത്തെ കുടിശ്ശിക ഉള്‍പ്പെടെയാണ് വിതരണം ചെയ്യുന്നത്. അനര്‍ഹരായവര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന തരത്തില്‍ ഫിനാന്‍സ് കമ്മീഷന് റിപോര്‍ട്ട് കിട്ടിയിട്ടുണ്ട്. കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവര്‍ മറ്റു പെന്‍ഷനുകള്‍ വാങ്ങാന്‍ പാടില്ല എന്നാണ്.
എന്നാല്‍, സര്‍ക്കാരിന്റെ മറ്റു പല പെന്‍ഷനുകളും വാങ്ങുന്നവരും കര്‍ഷക പെന്‍ഷന്‌വേണ്ടി അപേക്ഷ നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യം പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണത്തിനു മുമ്പ് 3,56,000 പേര്‍ക്ക് പെന്‍ഷന്‍ നല്‍കും. നിലവിലെ ലിസ്റ്റ് അനുസരിച്ചായിരിക്കും നല്‍കുക. അടുത്ത തവണ മുതല്‍ അനര്‍ഹരെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കും. 1
56 കോടി രൂപയാണ് നിലവില്‍ മൂന്നു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ നീക്കിവച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day