|    Oct 19 Fri, 2018 4:46 pm
FLASH NEWS

കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം: പി സി ജോര്‍ജ്

Published : 26th January 2017 | Posted By: fsq

 

തിടനാട്: മുടങ്ങിക്കിടക്കുന്ന കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യുക, 60 വയസ്സ് കഴിഞ്ഞവര്‍ക്കു ജീവന്‍ രക്ഷാ മരുന്നുകള്‍ സൗജന്യമായി നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ നടത്തിയ കൃഷിഭവന്‍ ധര്‍ണ പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ കര്‍ഷകരോട് മുന്‍ സര്‍ക്കാര്‍ തുടര്‍ന്ന അവഗണന എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ചാല്‍ ഇവിടെയും ജല്ലിക്കെട്ട് മാതൃകയില്‍ സമരം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എം വര്‍ഗീസ്, വെസ് പ്രസിഡന്റ് എം എം ഉമ്മന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ, മാത്തുക്കുട്ടി തയ്യില്‍, സി വി വര്‍ക്കി ചെമ്പകശ്ശേരില്‍  സംസാരിച്ചു.ജോര്‍ജ് ജോസഫ് തെള്ളിയില്‍, പി ജെ തോമസ് പ്ലാത്തോട്ടം, എബാഹം മാത്യൂ കണിയാംപടി, സ്‌കറിയാ തുടിപ്പാറ തുടങ്ങിയവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss