|    Oct 18 Wed, 2017 6:06 am
FLASH NEWS

കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കുക; വെല്‍ഫെയര്‍ പാര്‍ട്ടി കലക്ടറേറ്റ് ധര്‍ണ നടത്തി

Published : 6th October 2016 | Posted By: Abbasali tf

പാലക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ സംഘടിപ്പിച്ചു.വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജന.സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കര്‍ഷകരോടുള്ള സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും കുത്തകകളോടുള്ള വിധേയത്വത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജന.സെക്രട്ടറി എം സുലൈമാന്‍ അധ്യക്ഷത വഹിച്ചു. എഫ്‌ഐടിയു സംസ്ഥാന സെക്രട്ടറി ജോസഫ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി വി വിജയരാഘവന്‍, സെക്രട്ടറി അജിത് കൊല്ലങ്കോട്, ദേശീയ കര്‍ഷക സമാജം ജന.സെക്രട്ടറി മുതലാംതോട് മണി, പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ദേശീയ കര്‍ഷക സംരക്ഷണ സമിതി ജന.സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍, കേരള കര്‍ഷക കൂട്ടായ്മ വര്‍ക്കിങ് പ്രസിഡന്റ് വി പി നിജാമുദ്ദീന്‍, പാലക്കാട് കര്‍ഷക മുന്നേറ്റം ജോ.സെക്രട്ടറി സജീഷ് കുത്തന്നൂര്‍, പ്രതീപ് നെന്മാറ, കെ.രാമകൃഷ്ണന്‍, കെപി അലവി ഹാജി (കര്‍ഷകന്‍), ദലിത്ആദിവാസി സമിതിയംഗം രാജന്‍ ടി.കെ ,വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അജിത് കൊല്ലങ്കോട് ജില്ലാ കമ്മിറ്റിയംഗം കെ പി ചാമുണ്ണി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക