|    Oct 15 Mon, 2018 4:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കര്‍ഷകരെ പറ്റിച്ച് യുപി സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളല്‍

Published : 14th September 2017 | Posted By: fsq

 

ലഖ്‌നോ: 50000 രൂപയോളം ബാധ്യതയുള്ള കര്‍ഷകന്റെ കടത്തില്‍ സര്‍ക്കാര്‍ എഴുതിത്തള്ളിയത് വെറും 215 രൂപ. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ഗ്രാമവാസിയായ മുന്നി ലാലിനാണ് ഈ ദുരനുഭവമുണ്ടായത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറുമ്പോള്‍ നടത്തിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു 86,000 കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നത്. യുപി തൊഴില്‍മന്ത്രി മനോഹര്‍ ലാല്‍ മുന്നിലാലിനു കടം എഴുതിത്തള്ളിയതായ സാക്ഷ്യപത്രം കൈമാറിയപ്പോഴാണ് അതില്‍ എഴുതിത്തള്ളിയത് 215 രൂപയാണെന്നു മനസ്സിലായത്.പരാതിപ്പെട്ടെങ്കിലും അച്ചടിപ്പിശകാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.  ഹാമിര്‍പൂര്‍ ഗ്രാമത്തിലെ 45ഓളം പേര്‍ക്കാണ് ഇതേ അനുഭവം ഉണ്ടായിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss