|    Jan 24 Tue, 2017 8:43 pm
FLASH NEWS

കര്‍ഷകരെ ദുരിതത്തിലാക്കി കൊയ്ത്തുയന്ത്ര മാഫിയാ സംഘം

Published : 3rd February 2016 | Posted By: SMR

വടക്കഞ്ചേരി: കൊയ്ത്തുമെതിയന്ത്രത്തിന്റെ വാടക വര്‍ധിപ്പിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കര്‍ഷകത്തൊഴിലാളികള്‍ കുറഞ്ഞതിനെത്തുടര്‍ന്നാണ് വ്യാപകമായി കൊയ്ത്തുമെതിയന്ത്രത്തെ ആശ്രയിക്കാന്‍ആരംഭിച്ചത്. നിലവില്‍ തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് മെതിയന്ത്രം കേരളത്തില്‍എത്തിക്കുന്നത്. എത്തുന്ന യന്ത്രങ്ങളില്‍ ഒന്ന് വൈക്കോല്‍ പൊടിഞ്ഞു പോകുന്നതും മറ്റാന്ന് വൈക്കോല്‍ കെട്ടിവരുന്ന രീതിയിലുമാണ്.
മുമ്പ് മണിക്കൂറിന് 1800, 2000 എന്നിങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ 2200, 2500 രൂപയായി വര്‍ധിപ്പിച്ചു. നെല്ലിന്റെയും രാസവളത്തിന്റെയും സബ്‌സിഡിയും ഉല്‍പാദനബോണസും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. മുമ്പ് കര്‍ഷകരില്‍ നിന്നും മില്‍മ നേരിട്ട് വൈക്കോല്‍ വാങ്ങിയിരുന്നു. എന്നാല്‍ കുറച്ചുകാലമായി മില്‍മ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. നെല്‍ക്കൃഷി ചെയ്യുന്ന പലരും ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവരാണ്. അതിനാല്‍ അപ്രതീക്ഷിത ചെലവ് വര്‍ധിച്ചപ്പോള്‍ കടബാധ്യത വര്‍ധിക്കുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. വളംവിലവര്‍ധനയും കര്‍ഷകരെ വലച്ചു. കാര്‍്ഷികമേഖല നേരിടുന്ന ഗൗരവമായ പ്രശ്‌നം പരിഹരിക്കാന്‍സര്‍ക്കാര്‍ തയ്യാറാവണമെന്ന് കര്‍ഷകരും പടശേഖര സമിതികളും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക