|    Dec 10 Mon, 2018 5:17 pm
FLASH NEWS

കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യാന്‍ അനുവദിക്കില്ല: എംഎല്‍എ

Published : 6th September 2017 | Posted By: fsq

 

പുല്‍പ്പള്ളി: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ. ബാങ്കുകളുടെ ഇത്തരം നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും.  ബാങ്കുകള്‍ കര്‍ഷകരെ സര്‍ഫാസി ആക്ടുപയോഗിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. വായ്പയെടുത്ത കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടവിന് സാവകാശം നല്‍കുന്നതിന് പകരം വായ്പക്കാരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വായ്പയെടുത്ത കര്‍ഷകര്‍ മരണമടഞ്ഞിട്ടുപോലും വായ്പ തിരിച്ചടവിന് സാവകാശം നല്‍കാതെ ജപ്തി ചെയ്യാനുള്ള നീക്കമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. കൃഷികള്‍ പൂര്‍ണമായും നശിച്ചതോടെയാണ് കര്‍ഷകര്‍ ഭൂരുഭാഗവും സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത്. വായ്പകള്‍ ഗഡുക്കളായി അടച്ചുതീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും കര്‍ഷകര്‍ അറിയാതെ നിയമനടപടി സ്വീകരിച്ച് ഭൂമി കിടപ്പാടം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബാങ്കുകളുടെ ഇത്തരം ധിക്കാരനടപടികള്‍ക്കെതിരെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍്കുമെന്നും ഒരു കര്‍ഷകന്റെ ഭൂമി പോലും ജപ്തി ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss