|    Aug 19 Sat, 2017 1:23 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി: മന്ത്രി

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വനഭൂമിയിലും പാട്ടവ്യവസ്ഥയിലും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ്, സബ്‌സിഡി, പ്രകൃതിക്ഷോഭ നഷ്ടപരിഹാരങ്ങള്‍ എന്നിവ ലഭ്യമാക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.  നിലവില്‍ നോണ്‍ റിവര്‍ട്ടബിള്‍ ഫോറസ്റ്റ് ലാന്‍ഡില്‍ കൃഷിചെയ്യുന്ന കര്‍ഷകരെ മതിയായ റവന്യൂ രേഖകളില്ലാത്തതിന്റെ പേരിലാണ് വിള ഇന്‍ഷുറന്‍സില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താത്തത്. അതിനാല്‍ ഇവരെക്കൂടി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൃഷി-റവന്യൂ-വനം മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം നടപ്പ് സഭാ കാലയളവിനുള്ളില്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക