|    Jan 20 Fri, 2017 7:39 pm
FLASH NEWS

കര്‍ഷകരുടെ അന്തസ്സുയര്‍ത്തുകസര്‍ക്കാര്‍ നയം: മന്ത്രി

Published : 2nd October 2016 | Posted By: SMR

കോട്ടയം: കേരളത്തിലെ കര്‍ഷകരുടെ അന്തസ്സ് ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക നയമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. എംജി സര്‍വകലാശാല സുസ്ഥിര ജൈവകൃഷി അന്തര്‍സര്‍വകലാശാല കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം സിഎംഎസ് കോളജില്‍ നടന്ന ജൈവകൃഷി ബോധവല്‍ക്കരണ പരിശീലന പ്രചാരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകത്തൊഴിലാളികളെ ആദരിക്കുന്ന സമൂഹത്തില്‍ നന്മയും ശുദ്ധതയും തിരികെവരും. ജൈവകാര്‍ഷിക സംസ്‌കാരം പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക വഴി അതാണ് സംഭവിക്കാന്‍ പോവുന്നത്.  കൃഷിപഠിക്കാതെ പത്താംക്ലാസ് പാസാവാന്‍ സാധിക്കില്ല എന്ന വിദ്യാഭ്യാസനയവും ഈ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക