|    Mar 23 Thu, 2017 3:30 am
FLASH NEWS

കര്‍ഷകന് നഷ്ടപരിഹാരം നല്‍കിയില്ല; കോടതി തീവണ്ടി കണ്ടുകെട്ടി

Published : 18th March 2017 | Posted By: fsq

train

ലുധിയാന: പാളം നിര്‍മാണത്തിന് കര്‍ഷകന്റെ ഭൂമി ഏറ്റെടുത്തതിന് വര്‍ധിപ്പിച്ച നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് റെയില്‍വേ പാലിക്കാതിരുന്നതിനാല്‍ കോടതി സ്വര്‍ണശതാബ്ദി ട്രെയിന്‍ ജപ്തി ചെയ്തു. വര്‍ധിപ്പിച്ച നഷ്ടപരിഹാരം നല്‍കണമെന്ന് 2015ലാണ് അഡീഷനല്‍ ജില്ലാ കോടതി ഉത്തരവിട്ടത്. എന്നാല്‍ കതനാ ഗ്രാമത്തിലെ കര്‍ഷകനായ സംപുരാന്‍ സിങിന് നഷ്ടപരിഹാരം കിട്ടിയില്ല. ഇതേത്തുടര്‍ന്ന് സിങ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ലുധിയാന സ്റ്റേഷന്‍ സൂപ്രണ്ടിന്റെ ഒരു മുറിയും കോടതി കണ്ടുകെട്ടിയിട്ടുണ്ട്. അമൃത്‌സറിനും ഡല്‍ഹിക്കുമിടയില്‍ ഓടുന്ന സ്വര്‍ണശതാബ്ദി ട്രെയിന്‍ ലുധിയാന റെയില്‍വേ സ്‌റ്റേഷനിലത്തിയപ്പോള്‍ സിങ് കോടതി ഉത്തരവുമായി അവിടെയുണ്ടായിരുന്നു. ഉത്തരവ് കണ്ട് റെയില്‍വേ അധികൃതര്‍ പരിഭ്രമിച്ചു. ഉത്തര റെയില്‍വേ സെക്ഷന്‍ ഓഫിസര്‍ പ്രദീപ്കുമാര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പ്രയാണം തുടര്‍ന്നത്. സംപുരാന് 1.47 കോടി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ 42 ലക്ഷം മാത്രമായിരുന്നു റെയില്‍വേ നല്‍കിയത്.

(Visited 105 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക