|    Nov 25 Sat, 2017 7:26 am
FLASH NEWS

കര്‍ഷകന്‍ ജോയിയുടെ ആത്മഹത്യ : ഗത്യന്തരമില്ലാതെയെന്ന് ഭാര്യ മോളി

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്: സര്‍ക്കാര്‍ തരുന്ന ഒരു കടലാസും ഭര്‍ത്താവ് ജോയിക്കു പകരമാവില്ലെന്നും നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കു മാത്രമാണെന്നും പേരാമ്പ്ര ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഭാര്യ. “മടുത്തിട്ടാണ് ജോയി ആത്മഹത്യ ചെയ്തത്.   കഴിഞ്ഞ മൂന്നു വര്‍ഷമായി ജോയിയുടെ ഓരോ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസുകളിലായിരിക്കും. കരമടച്ച രശീതിക്കായി എത്ര നാളാണ് കയറിയിറങ്ങിയത്. മൂന്നുവര്‍ഷം കൊണ്ട് ശരിയാവാത്ത രശീതി ചാച്ചന്റെ മരണശേഷം ഒറ്റ ദിവസംകൊണ്ട് എങ്ങനെയാണ് ശരിയായതെന്നും ഭാര്യ മോളി ചോദിക്കുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിന് മുന്നിലാണ് തോമസ് കാവില്‍പുരയിടത്തില്‍ ജോയി(57)യെ വൈകിട്ട് എട്ടു മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയും  വില്ലേജ്  അസിസ്റ്റന്റ് ഓഫിസറുടെ അറസ്റ്റും വിവാദങ്ങളുമെല്ലാം കെട്ടടങ്ങിയെന്നും ഒരു നഷ്ടസ്വപ്‌നത്തോടെ ചെമ്പനോടയിലെ വീട്ടില്‍ ജോയിയുടെ ഫോട്ടോ നോക്കി ഭാര്യ മോളി വിങ്ങുന്നു.  “കഴിഞ്ഞ മൂന്നു വര്‍ഷമായി വില്ലേജ് ഓഫീസില്‍ ഭൂമിയുടെ നികുതി അടയ്ക്കുന്നതിനായി കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടക്കി അയക്കും. ഇതില്‍ മനംനൊന്താണ് ജോയി ആത്മഹത്യ ചെയ്തതെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു.  മകള്‍ അമ്പിളിയെ നഴ്‌സിങിന് വിടാനായി വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനായി സ്ഥലത്തിന്റെ രേഖ അന്വേഷിച്ച് തറവാട് വീട്ടില്‍ എത്തി. അച്ഛന്‍ എഴുതി വെച്ച ഒസ്യത്ത് കാണാനില്ലാത്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഒസ്യത്തിന്റെ പകര്‍പ്പ് ജോയിക്ക് ലഭിച്ചെങ്കിലും  ഒറിജിനല്‍ ഇല്ലാത്തതിനാല്‍ കൈവശാവകാശ രേഖ നല്‍കാന്‍ കഴിയില്ലെന്നായി വില്ലേജ് ഓഫിസ് അധികൃതര്‍. കരമടക്കാന്‍ ചെന്നപ്പോള്‍ പിന്നെയും ഓരോ ന്യായങ്ങള്‍ പറഞ്ഞ്  മടക്കി അയക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക