|    Jan 20 Fri, 2017 11:59 pm
FLASH NEWS

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിവേചനം നീക്കണം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത്

Published : 1st September 2016 | Posted By: SMR

കോഡൂര്‍: കര്‍ഷക തൊഴിലാളി പെന്‍ഷന്‍കാരോട് മാത്രമുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത്  ആവശ്യപ്പെട്ടു. ഭരണസമിതി യോഗത്തില്‍ ഈ ആവശ്യമുന്നയിച്ച് ഒറ്റത്തറ പതിനാലാം വാര്‍ഡ് അംഗം മുഹമ്മദ് മച്ചിങ്ങല്‍ അവതരിപ്പിച്ച പ്രമേയം  ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന അംഗീകരിച്ചു. കര്‍ഷക തൊഴിലാളികളുടേത് ഒഴികെ മറ്റു ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗമായി ചേര്‍ന്ന് വിഹിതമടച്ച് വരുന്നവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ അതാത് ക്ഷേമനിധി ബോര്‍ഡി ല്‍ നിന്ന് തന്നെ ക്ഷേമനിധി വിഹിതത്തിന് പുറമേ പ്രതിമാസ പെന്‍ഷനും അനുവദിക്കുന്നുണ്ട്. ഇത് കൂടാതെ സര്‍ക്കാരില്‍ നിന്നും മറ്റൊരു ക്ഷേമ പെന്‍ഷന്‍ കൂടി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.
എന്നാല്‍, വേനല്‍ വര്‍ഷ വ്യത്യാസമില്ലാതെ നാടിന്റെ ഭക്ഷ്യസമ്പത്തിനായി വളരെ കുറഞ്ഞ വേതനത്തിന് ജോലിയിലേര്‍പ്പെട്ട്, കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി 60 വയസ്സ് പൂര്‍ത്തീകരിച്ചാല്‍ വിധവ, അമ്പത് കഴിഞ്ഞ അവിവാഹിത, വികലാംഗര്‍ തുടങ്ങിയ ക്ഷേമ പെന്‍ഷനുണ്ടെങ്കില്‍ കര്‍ഷക തൊഴിലാളികള്‍ക്കുള്ള പെന്‍ഷന് അര്‍ഹതയില്ല. 2016 ജനുവരി 30ലെ ഉത്തരവ് പ്രകാരം കര്‍ഷക തൊഴിലാളികള്‍ക്കും മറ്റു ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നിലവില്‍ അപേക്ഷേ സ്വീകരിക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ പറഞ്ഞു. യോഗത്തി ല്‍ പ്രസിഡന്റ് സി പി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ രമാദേവി, സ്ഥിര സമിതി അധ്യക്ഷന്‍മാരായ  എം ടി ബഷിര്‍, കെ എം സുബൈര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പരി ശിവശങ്കരന്‍, കടമ്പോട്ട് മുഹമ്മദലി, അബ്ദുല്‍ നാസര്‍ കുന്നത്ത്, സജീന മേനമണ്ണില്‍, സെക്രട്ടറി പ്രേമാനന്ദന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക