|    Oct 19 Fri, 2018 7:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ കരുത്ത് പകരും : മന്ത്രി

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: കര്‍ഷകത്തൊഴിലാളികള്‍ ഒരുതരത്തിലും നിരാശപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാതല ആനുകൂല്യ വിതരണമേളയും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ 600 രൂപയായിരുന്ന കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇപ്പോള്‍ 1100 രൂപയാണ്. അത് എല്ലാ വര്‍ഷവും 100 രൂപ വീതം വര്‍ധിപ്പിക്കാനും നടപടിയായി. കര്‍ഷകര്‍ക്ക് കര്‍ഷകത്തൊഴിലാളി മേഖലയില്‍ ജോലി ലഭിക്കുന്നതിന് കാര്‍ഷികമേഖലയില്‍ മാറ്റം വരണം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകരെ സാരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകനെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് എപ്പോഴും കരുതലുണ്ടെന്നും മന്ത്രി പറഞ്ഞു. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 2011 മുതല്‍ ലഭിക്കേണ്ട അധിവര്‍ഷാനുകൂല്യം 300 കോടിയോളം രൂപ കുടിശ്ശികയാണ്. കര്‍ഷകന് ലഭിക്കേണ്ട ഈ തുക സര്‍ക്കാര്‍ ഉടന്‍ കൊടുത്തുതീര്‍ക്കും.കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംശാദായം അഞ്ചുരൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയാല്‍ കര്‍ഷകത്തൊഴിലാളിക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാവും. പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സിവില്‍ സപ്ലൈസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും വിപണിയില്‍ ക്രിയാത്മകമായി ഇടപെട്ട് 13 ഇനം അവശ്യസാധനങ്ങളുടെ വില കുറച്ചത് സാധാരണക്കാര്‍ക്ക് ഏറെ സഹായകമായ നടപടിയാണ്. സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി കെ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി പി മുരളി, വാര്‍ഡ് കൗണ്‍സിലര്‍ എം വി ജയലക്ഷ്മി, മനോജ് ബി ഇടമന, പാപ്പനംകോട് അജയന്‍, സൂസമ്മ മത്തായി സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss