|    Oct 19 Thu, 2017 2:09 am
FLASH NEWS

കര്‍ശന പരിശോധന; 1017 വാഹനങ്ങള്‍ക്കെതിരേ നടപടി

Published : 3rd September 2016 | Posted By: SMR

പാലക്കാട്: മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ ഷാജി ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ നടത്തിയ കര്‍ശന വാഹന പരിശോധനയില്‍ 1017 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. 4,57,000 രൂപയോളം പിഴ ഈടാക്കി. 74 സ്റ്റേജ് കാരേജുകള്‍ക്കെതിരേ നടപടിയെടുത്തു.
ഇവയില്‍ എയര്‍ ഹോണ്‍ ഉപയോഗിച്ച 87 വാഹനങ്ങള്‍ക്കെതിരേയും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത എട്ട് വാഹനങ്ങള്‍ക്കെതിരേയും ടിക്കറ്റ് കൊടുക്കാത്ത 38 ബസ്സുകള്‍ക്കെതിരേയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സീറ്റ് റിസര്‍വ് ചെയ്യാത്ത ഏഴ് ബസ്സുകള്‍ക്കെതിരെയും നടപടി എടുത്തു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത വാഹനം ഓടിച്ച 120 ഇരുചക്രവാഹനക്കാരേ പിടികൂടി.
സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ച 90 പേര്‍ക്കെതിരേയും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ച 203 പേര്‍ക്കെതിരേയും നടപടി എടുത്തു. നിയമവിരുദ്ധമായി നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ച 63 വാഹനങ്ങള്‍ക്കെതിരേയും അശ്രദ്ധമായി വാഹനമോടിച്ച 38 പേര്‍ക്കെതിരേയും നടപടി എടുത്തു. അമിതഭാരം കയറ്റിയ എട്ട് വാഹനങ്ങള്‍ക്കേതിരെയും ടാക്‌സ് അടക്കാത്ത 28 വാഹനങ്ങള്‍ക്കെതിരേയും നടപടി എടുത്തു. ഇന്‍ഷുറന്‍സ് ഇല്ലാത്ത 12 കേസ്സുകള്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 14 പേര്‍ക്കെതിരേയും നടപടി എടുത്തു. ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്കിങ് ചെയ്ത 14 വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
മറ്റ് കുറ്റകൃത്യങ്ങളിലായി 50 ടിപ്പറുകള്‍ക്കെതിരെയും നടപടി എടുത്തു.  ആര്‍ടിഒ ശരവണനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അജിത്കുമാറും ചെക്കിങിന് നേതൃത്വം നല്‍കി.
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പിലെ 58 ഫീല്‍ഡ് ഓഫിസര്‍മാരും വാഹന പരിശോധനയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക