|    Jan 23 Mon, 2017 6:15 pm
FLASH NEWS

കര്‍ശന പരിശോധന; കഞ്ചാവുമായി പിടിയിലായത് മൂന്നുപേര്‍

Published : 30th September 2016 | Posted By: Abbasali tf

കുമളി: ചെക്കുപോസ്റ്റില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത് മൂന്ന് പേര്‍.സംസ്ഥാനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനയാണ് ചെക്ക്‌പോസ്റ്റില്‍ നടന്നുവരുന്നത്.ഇന്നലെ പാന്‍മസാല കടത്തിയതിന് 8കേസുകളെടുത്തു. മൂന്ന് പേരില്‍ നിന്നുമായി കാല്‍ കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ആദ്യകേസില്‍ കോട്ടയം പാമ്പാടി ചൂരക്കുറ്റിയില്‍ ജിഷ്ണു(18)ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.30നാണ്് പൊതികളായി കൊണ്ടുവന്ന 60ഗ്രാം കഞ്ചാവുമായി ജിഷ്ണു കുടുങ്ങിയത്. രണ്ടാമത്തെ കേസില്‍ വൈകിട്ട് 6.30ന് ഫോര്‍ട്ട് കൊച്ചി മുല്ലവളപ്പ് വീട്ടില്‍ സലിം(56)ആണ് പിടിയിലായത്.പ്ലാസ്റ്റിക് കൂടിലാക്കി കൊണ്ടുവന്ന 85ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.മൂന്നാമത്തെ കേസില്‍ രാത്രി 7.15 ഓടെ കൊച്ചി കുഴിക്കുന്നത്തില്‍ ഷമീം(58)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 100ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബുധനാഴ്ച്ച 100ഗ്രാം കഞ്ചാവുമായി ഏറ്റുമാനൂര്‍ സ്വദേശി ജിബിനേയും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇന്നലെ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ സി ആര്‍ സെല്‍വരാജ്,അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ചന്ദ്രന്‍കുട്ടി,ഉദ്യോഗസ്ഥരായ ജയന്‍ പി ജോണ്‍, ഉണ്ണിമോന്‍ മൈക്കി ള്‍, അഗസ്റ്റിന്‍ ജോസഫ്, കെ ഷനേജ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക