|    Feb 23 Fri, 2018 11:37 am
FLASH NEWS

കര്‍ശന നിയന്ത്രണം; ഇന്നു മുതല്‍ സ്‌ക്വാഡുകള്‍ രംഗത്ത്

Published : 13th February 2018 | Posted By: kasim kzm

തിരുവനന്തപുരം: പരീക്ഷാക്കാലം മുന്‍നിര്‍ത്തി ശബ്ദമലിനീകരണത്തിനെതിരേ കര്‍ശന നടപടികള്‍ക്ക് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു.  ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിന് അസി. കലക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ പ്രതേ്യക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി  അറിയിച്ചു.  സ്‌ക്വാഡ് ഇ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തും.  തഹസീല്‍ദാര്‍, ബന്ധപ്പെട്ട സ്റ്റേഷന്‍ഹൗസ് ഓഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍ എിവരടങ്ങുന്നതാണ് സ്‌ക്വാഡ്.   പൊതുനിരത്തുകളില്‍ 75 ഡെസിബലിലും ജനവാസകേന്ദ്രങ്ങളില്‍ 65 ഡെസിബലിലും ഉയര്‍ ശബ്ദത്തില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കു—വര്‍ക്കെതിരേ നടപടി സ്വീകരിക്കും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയുള്ള സമയത്ത് ഉച്ചഭാഷിണി ഉപയോഗം കര്‍ശനമായി നിരോധിക്കും. മൈക്ക് ഓപറേറ്റര്‍മാര്‍ക്കും സംഘാടകര്‍ക്കുമെതിരേ വിവിധ നിയമങ്ങളനുസരിച്ച് തടവും പിഴയുമടക്കമുള്ള ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെും അവര്‍ അറിയിച്ചു.  പൊതുജനങ്ങള്‍ക്ക് ശബ്ദമലിനീകരണം സംബന്ധിച്ച പരാതികള്‍ 606 2 606  എന്നടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss