|    Aug 19 Sat, 2017 3:22 am
FLASH NEWS

കര്‍വള്‍ത്തടുക്ക സ്‌കൂള്‍ വികസനം മരീചികയായി

Published : 2nd August 2017 | Posted By: fsq

 

ബദിയടുക്ക: കുംബഡാജെ പഞ്ചായത്തിലെ കര്‍വള്‍ത്തടുക്ക ജിജെബിഎസ് സ്‌കൂള്‍ വികസനമില്ലാതെ അവഗണനയില്‍. 125 വര്‍ഷം പഴക്കമുള്ള വിദ്യാലയത്തില്‍ മലയാളം, കന്നഡ ഡിവിഷനുകളിലായി 150 ഓളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. കെട്ടിടവും കളിക്കളവും അടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എല്‍പി സ്‌കൂളിനെ യുപി ആയി ഉയര്‍ത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാവാത്തത് മൂലം സ്‌കൂള്‍ അവഗണനയിലാണ്. കര്‍വള്‍ത്തടുക്ക, മാര്‍പ്പനടുക്ക, മുനിയൂര്‍, ഉബ്രങ്കള, കുംബഡാജെ, അന്നടുക്ക, ചക്കുടല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.എല്‍പി പഠനത്തിന് ശേഷം ഉപരി പഠനത്തിനായി പത്ത് കിലോമീറ്റര്‍ അകലെയുള്ള ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ല് സ്‌കൂളിനെയും ബദിയടുക്ക, വിദ്യാ ഗിരി സ്‌കൂളിനെയും ആശ്രയിക്കുകയാണ് കുട്ടികള്‍. ബസ് സര്‍വീസ് ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ കിലോമീറ്ററുകളോളം നടന്നാണ് വിദ്യാലയത്തില്‍ എത്തുന്നത്. മാറി വരുന്ന സര്‍ക്കാറുകളും  ജനപ്രതിനിധികളും സ്‌കൂള്‍ വികസനത്തിനായി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അപ്‌ഗ്രേഡ് ചെയ്യാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 125ല്‍ അധികം വര്‍ഷം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടത്തിലാണ് വിദ്യാര്‍ഥികള്‍ ഭീതിയോടെ പഠനം നടത്തുന്നത്. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപീകരണ യോഗം ആവശ്യപ്പെട്ടു. കബീര്‍ ഹിമമി സഖാഫി ഉദ്ഘാടനം ചെയ്തു. കെ സുബൈര്‍, ശരീഫ് പാലക്കാര്‍, ബി കരുണാകരന്‍ നമ്പ്യാര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി എസ് അലി (പ്രസിഡന്റ്), അബൂബക്കര്‍ ഹാപ്പി, എം അബ്ദുര്‍ റഹ്്മാന്‍ മാര്‍പ്പനടുക്ക (വൈസ് പ്രസിഡന്റ്), ജയരാജ് കുണ്ടംകുഴി (സെക്രട്ടറി), ഹനീഫ്, ശരത് (ജോയിന്റ് സെക്രട്ടറി), ശരീഫ് പാലക്കര്‍ (ഖജാഞ്ചി).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക